CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 36 Minutes 41 Seconds Ago
Breaking Now

കുടുംബത്തെ വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചതിലുള്ള ദേഷ്യം ; വൃദ്ധനെ വെടിവച്ചുകൊന്നു

കുടുംബത്തിലെ ഏവരും വോട്ട് ചെയ്യാന്‍ പോണമെന്ന് ജമ്മാല്‍ നിര്‍ബന്ധിച്ചു.

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുള്ള സുംഗല്‍പോരയില്‍ പിഡിപി പ്രവര്‍ത്തകനായ വൃദ്ധനെ വെടിവച്ചു കൊന്നു. 65 കാരനായ മുഹമ്മദ് ജമാലാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനാണ് മുഹമ്മദ് ജമാലിനെ വധിച്ചതെന്ന് കുടുംബം ആരോപിച്ചു.

ഏപ്രില്‍ 29 ന് നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മാലിന് അശതയും ശാരീരിക അസ്വസ്ഥതയും കാരണം വോട്ടുചെയ്യാനായില്ല. പക്ഷെ കുടുംബത്തിലെ ഏവരും വോട്ട് ചെയ്യാന്‍ പോണമെന്ന് ജമ്മാല്‍ നിര്‍ബന്ധിച്ചു. ആകെ അഞ്ഞൂറു കുടുംബമുള്ള ഈ ഗ്രാമത്തില്‍ ആകെ രേഖപ്പെടുത്തിയത് 7 വോട്ടാണ്. ഇതില്‍ അഞ്ചും മുഹമ്മദ് ജമ്മാലിന്റെ കുടുംബത്തില്‍ നിന്നായിരുന്നു. ഞായറാഴ്ച ജമ്മാലിനെ വീടിന് അകത്തുകയറി അക്രമികള്‍ വെടിവച്ചുകൊന്നു. നോമ്പ് തുറന്ന ശേഷം ഇഫ്താറിന് തൊട്ടു മുമ്പായിരുന്നു അക്രമം. വോട്ട് രേഖപ്പെടുത്തിയതിന്റെ പേരിലാണ് കുടുംബത്തില്‍ കൊല നടന്നതെന്ന് ജമാലിന്റെ മരുമകന്‍ പറഞ്ഞു. തീവ്രവാദികളാണ് പിഡിപി പ്രവര്‍ത്തകനായ 65 കാരന്റെ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.