Breaking Now

ഹൃദയം പരിശുദ്ധാത്മ ആലയം' കുട്ടികള്‍ക്കായി പ്രത്യേക കണ്‍വെന്‍ഷന്‍. ഏറെ പുതുമകളോടെ 'ലിറ്റില്‍ ഇവാഞ്ചസ്‌റലിസ്റ്റ് 'പുതിയലക്കവും നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍

ബര്‍മിങ്ഹാം:ദൈവാത്മാവ് നമ്മുടെ മേല്‍ വന്നുകഴിയുമ്പോള്‍ നമ്മള്‍ പുതിയമനുഷ്യരായി മാറുന്ന വചന സാക്ഷ്യവുമായി കുട്ടികള്‍ക്ക്  ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ 8 ന്  നാളെ  ബഥേല്‍ സെന്ററില്‍ നടക്കുന്ന  രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍  പ്രത്യേക കിഡ്‌സ് ഫോര്‍ കിങ്ഡം കണ്‍വെന്‍ഷന്‍. .

  ' ലിറ്റല്‍ ഇവാഞ്ചലിസ്റ്റ് ' എന്ന കുട്ടികള്‍ക്കായുള്ള മാഗസിന്റെ പുതിയ ലക്കം നാളെ കണ്‍വെന്‍ഷനില്‍ ലഭ്യമാണ്.

മാനസികവും  ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ് ഗോഡ്,  ഇന്ററാക്റ്റീവ് സെഷന്‍സ് , കുമ്പസാരം ,സ്പിരിച്വല്‍ ഷെയറിങ് എന്നിവയും  ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള  ഈ പ്രത്യേക  ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളാണ്  യുകെ യുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്  . കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു .

 സോജിയച്ചനോടൊപ്പം ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ , ഫാ.ഫെര്‍ണാണ്ടോ സോറസ് , ബ്രദര്‍ തോമസ് ജോസഫ് ,സോജി ബിജോ എന്നിവരും  ഇത്തവണ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

 കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാ അപേക്ഷയുമായി  ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും  8 ന്  നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

        അഡ്രസ്സ് : 

 ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ 

 കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

 ബര്‍മിംങ്ഹാം .( Near J1 of the M5)

 B70 7JW.

 കൂടുതല്‍ വിവരങ്ങള്‍ക്ക് ;

 ജോണ്‍സണ്‍ ?07506 810177?

അനീഷ്.07760254700

 ബിജുമോന്‍മാത്യു.07515368239 

 Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, 

 ടോമി ചെമ്പോട്ടിക്കല്‍ 07737935424.

  ബിജു അബ്രഹാം  07859890267




കൂടുതല്‍വാര്‍ത്തകള്‍.