CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 48 Minutes 59 Seconds Ago
Breaking Now

എസ്സെക്‌സിലെ ഹാര്‍ലോ സെയിന്റ്‌തോമസ് മൂര്‍ ചര്‍ച്ചില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

എസ്സെക്‌സിലെ  ഹാര്‍ലോ സെയിന്റ്‌തോമസ് മൂര്‍ ചര്‍ച്ചില്‍  പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.

ആചാരങ്ങള്‍ക്കും അനുഷ്ട്ടാനങ്ങള്‍ക്കുംസംസ്‌കാരത്തിനും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തില്‍ കേരളത്തിന്റെ സാംസ്‌ക്കാരിക തനിമ ബ്രിട്ടനിലും ഉയര്‍ത്തിപിടിച്ചുകൊണ്ട് സീറോ മലബാര്‍ സഭ ഇടവകയുടെ നേതൃത്വത്തില്‍ ഹാര്‍ലോ  സെയിന്റ്‌തോമസ് മൂര്‍  ചര്‍ച്ചില്‍ ശനിയാഴ്ച രാവിലെ  രാവിലെ 11  മണിക്ക് കൊടിയേറ്റോടെ തുടങ്ങിയ  ചടങ്ങുകള്‍ക്ക് ഫാദര്‍ ജോസഫ് അന്തിയാംകുളം നേതൃത്വം നല്‍കി. പ്രസുദേന്തി വാഴ്ചക്കും രൂപം എഴുന്നള്ളിച്ചു വയ്ക്കലിനും ശേഷം പന്ത്രണ്ട് മണിയോടെ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ലത്തീഞ്ഞുപ്രദക്ഷിണവും നേര്‍ച്ചക്കാഴച സമര്‍പ്പണവും നടന്നു .യു കെ യിലെ പ്രശസ്ത ചെണ്ടമേള ഗ്രൂപ്പായ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ 12 അംഗസംഘത്തിന്റെ ചെണ്ടമേളം  ചടങ്ങുകള്‍ക്ക് കേരളീയ തനിമയേകി .ആധ്യാത്മിക ചടങ്ങുകള്‍ക്ക് ശേഷം വിവിധ കലാപാരിപാടികള്‍ക്കും ,സ്‌നേഹവിരുന്നിനും ശേഷം കൊടിയിറക്കോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി .

 രഞ്ജിത്ത് കൊല്ലം  




കൂടുതല്‍വാര്‍ത്തകള്‍.