CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 20 Seconds Ago
Breaking Now

മദ്രസകളെ തീവ്രവാദ മുക്തമാക്കാന്‍ പദ്ധതിയുമായി പാകിസ്താന്‍ ; സര്‍ക്കാര്‍ ബോധവത്കരണവുമായി മുന്നോട്ട്

ഇമ്രാന്‍ഖാന്‍ ആദ്യമായി അമേരിക്ക സന്ദര്‍ശിക്കാന്‍ ഇരിക്കവേയാണ് പാക് പ്രഖ്യാപനം

രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായി പാകിസ്താന്‍ . തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടതാകാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ബോധവത്കരണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂദ് പറഞ്ഞു.

ഇമ്രാന്‍ഖാന്‍ ആദ്യമായി അമേരിക്ക സന്ദര്‍ശിക്കാന്‍ ഇരിക്കവേയാണ് പാക് പ്രഖ്യാപനം. രാജ്യത്താകമാനം 30000 ല്‍ കൂടുതല്‍ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്. മദ്രസകളുടെ കൂട്ടായ്മയായ വഖഫ് ഉള്‍ മുദരിസ് ഈ പദ്ധതി അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. ഇംഗ്ലീഷ് , സയന്‍സ്, കണക്ക് വിഷയങ്ങള്‍ മദ്രസ സിലബസുകളില്‍ ഉള്‍പ്പെടുത്താനും ധാരണയായി. മദ്രസകളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.