CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 21 Minutes 17 Seconds Ago
Breaking Now

സി പി ഐ എം ഓഫീസില്‍ ഇസ്‌ലാം മതാചാരപ്രകാരം ഫാതിഹ ഓതിയെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ; സത്യമിതാണ്

ഓഫീസിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തായിരുന്നു പ്രചരണം

സി പി ഐ എം ഓഫീസില്‍ ഇസ്‌ലാം മതാചാരപ്രകാരം ഫാതിഹ ഓതിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഓഫീസിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തായിരുന്നു പ്രചരണം. എന്നാല്‍ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ വാഴക്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ മഴക്കെടുതി അനുഭവിക്കുന്ന വയനാട്ടുകാര്‍ക്ക് സഹായഹസ്തവുമായി ഇരുപത്തിയഞ്ച് പേരടങ്ങുന്ന ഒരു സന്നദ്ധ സേവന സംഘം ശനിയാഴ്ച രാത്രി 10.30ന് വയനാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. വയനാട്ടിലേക്കുള്ള വാഹനം പുറപ്പെടുന്നതിന് മുന്‍പായി ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു പ്രാര്‍ത്ഥന നടത്തിയിരുന്നു. നാട്ടുകാര്‍ സമാഹരിച്ച സാധനങ്ങള്‍ എല്ലാം ക്ലബ്ബില്‍ സൂക്ഷിച്ചതിനാലും അവിടെ എല്ലാവര്‍ക്കും ഒരുമിച്ചു ഇരിക്കാന്‍ പറ്റാത്തതിനാലുമാണ് തൊട്ടടുത്തുള്ള പാര്‍ട്ടി ഓഫീസിലേക്ക് കസേരകള്‍ ഇട്ട് അവിടെ വച്ച് പ്രാര്‍ത്ഥന നടത്തിയത്.

 

ഈ പ്രാര്‍ത്ഥനയുടെ ചിത്രങ്ങളെടുത്താണ് സിപിഐഎം പാര്‍ട്ടി ഓഫീസില്‍ ഫാതിഹ ഓതുന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.