CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 38 Seconds Ago
Breaking Now

യൂസഫലി രക്ഷകനായി ; തുഷാറിനായി കെട്ടിവച്ചത് പത്തു ലക്ഷം ദിര്‍ഹം ; തുഷാര്‍ നാട്ടിലെത്താന്‍ വൈകിയേക്കും

ജാമ്യത്തുകയോടൊപ്പം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാനാവില്ല. ഞായറാഴ്ച കോടതിയില്‍ ഹാജരാകുകയും വേണം.

ചെക്ക് കേസില്‍ അറസ്റ്റിലായി അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ജാമ്യത്തിലിറങ്ങാന്‍ കോടതിയില്‍ ജാമ്യത്തുകയായി കെട്ടിവെച്ചത് പത്ത് ലക്ഷം ദിര്‍ഹം. അതായത് ഏകദേശം രണ്ട് കോടിയോളം രൂപ. 

യൂസഫലിയുടെ ഇടപെടലുകളാണ് പണം കെട്ടിവെച്ച് തുഷാറിനെ  പുറത്തിറക്കാന്‍ സഹായിച്ചത്. ജാമ്യത്തുകയോടൊപ്പം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാനാവില്ല. ഞായറാഴ്ച കോടതിയില്‍ ഹാജരാകുകയും വേണം.

'കേസ് നിയമപരമായി നേരിടുമെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തുഷാര്‍ പറഞ്ഞു. പത്ത് വര്‍ഷം മുമ്പത്തെ ചെക്ക് ബുക്കില്‍നിന്നുള്ള ലീഫുകള്‍ നല്‍കി ചതിയില്‍പ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നത്. അതിലൊന്നിലെ ഒപ്പ് പോലും വ്യാജമാണെന്ന് സംശയിക്കുന്നു'.

'ഭീഷണിക്ക് വഴങ്ങി പണം നല്‍കാനോ അത്തരത്തില്‍ ഒത്തുതീര്‍ക്കാനോ തയ്യാറല്ല. ഇപ്പോള്‍ സ്വന്തമായി ഒരു ബിസിനസ്സും തനിക്ക് ഇവിടെ ഇല്ല. ഉള്ളത് കുറച്ച് സ്ഥലമാണ്. അത് വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നു. അത് സംസാരിക്കുന്നതിനിടയിലാണ് രണ്ട് സിഐഡിമാര്‍ വന്ന് തന്നെ അറസ്റ്റ് ചെയ്തത്'തുഷാര്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് 10 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 19 കോടി രൂപ) ചെക്ക് കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുഷാറിന്റെ യുഎഇയിലെ കെട്ടിട നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട് അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ല നല്‍കിയ കേസിലായിരുന്നു അറസ്റ്റ്.




കൂടുതല്‍വാര്‍ത്തകള്‍.