കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ്. രജൗരി, പൂഞ്ച്, ഗുരേസ്, കര്‍ണാഹ്, കേരന്‍, ഗുല്‍മാര്‍ഗ് മേഘലകളിലാണ് നുഴഞ്ഞകയറ്റ ശ്രമമെന്ന് ഡിജിപി പറഞ്ഞു.
ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനായ ആസിഫ് മഖ്ബൂലിനെ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതു സംബന്ധിച്ച് വിളിച്ചുചേര്‍ത്ത പത്ര സമ്മേളത്തിലാണ് ഡിജിപി നിലവിലെ സ്ഥിതി വിശദീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കല്ലേറുകളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഡിജിപി പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചെറിയ തോതില്‍ സേനയെ വിന്യസിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഓരോ ദിവസവും അയവു വരുത്തുന്നുണ്ടെന്നും 90 ശതമാനം മേഖലകളിലും ഇപ്പോള്‍ നിയന്ത്രണങ്ങളില്ലെന്നും ഡിജിപി പറഞ്ഞു. ടെലിഫോര്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനം തുടരുന്നു. എന്നാല്‍ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള നിയന്ത്രണം കുറച്ചു കഴിഞ്ഞേ അയവുണ്ടാകൂ.കൂടുതല്‍ മേഖലകളില്‍ വോയ്‌സ് കോള്‍ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.
നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്ക് വലിയ തോതില്‍ ഭീകരരെ എത്തിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.