CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 59 Seconds Ago
Breaking Now

പിഴത്തുക കൂട്ടിയത് വെറും തമാശ; പഴയ നിയമപ്രകാരം ട്രക്ക് ഉടമയില്‍ നിന്നും 6 ലക്ഷം പിഴ ഈടാക്കി അധികൃതര്‍

2019 മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് നിലവില്‍ വരുന്നതിന് മുന്‍പാണ് ഈ ഭീമന്‍ പിഴ ഈടാക്കിയതെന്നതാണ് വാര്‍ത്തയുടെ സവിശേഷത

മോട്ടോര്‍ വാഹന നിയമഭേദഗതിയിലൂടെ പിഴത്തുക വര്‍ദ്ധിപ്പിച്ചതിന്റെ പേരില്‍ ജനങ്ങള്‍ രോഷം പ്രകടിപ്പിക്കുമ്പോള്‍ സംസ്ഥാന ഭരണകൂടങ്ങള്‍ പിഴത്തുക കുറയ്ക്കാന്‍ പരിശ്രമിക്കുകയാണ്. എന്നാല്‍ പഴയ നിയമപ്രകാരം വമ്പന്‍ പിഴത്തുക ഈടാക്കി ഒഡീഷാ ഗതാഗത വകുപ്പ് അധികൃതരാണ് ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. നാഗാലാന്‍ഡിലെ ട്രക്ക് ഉടമയില്‍ നിന്നും 6.53 ലക്ഷം രൂപയാണ് അധികൃതര്‍ ഈടാക്കിയത്. 

2019 മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് നിലവില്‍ വരുന്നതിന് മുന്‍പാണ് ഈ ഭീമന്‍ പിഴ ഈടാക്കിയതെന്നതാണ് വാര്‍ത്തയുടെ സവിശേഷത. ആഗസ്റ്റ് 10നാണ് പിഴ അടപ്പിച്ചതെങ്കിലും ഇതിന്റെ രസീത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്ത വൈറലായത്. 

നാഗാലാന്‍ഡ് രജിസ്‌ട്രേഷനിലുള്ള ട്രക്ക് ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് ഒഡീഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എന്നാല്‍ പരിശോധനയില്‍ 2014 മുതല്‍ റോഡ് ടാക്‌സ് പോലും അടയ്ക്കാതെയാണ് ട്രക്ക് സഞ്ചരിച്ചെന്ന് കണ്ടെത്തി. ഇതോടെയാണ് 6.4 ലക്ഷം രൂപ പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. 

ഉടമ ഇതുവരെ പണം അടയ്ക്കാത്തതിനാല്‍ വാഹനം വിട്ടുനല്‍കിയിട്ടില്ല. ഇന്‍ഷുറന്‍സും, മലിനീകരണ സര്‍ട്ടിഫിക്കറ്റും വാഹനത്തിന് ഉണ്ടായിരുന്നില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.