CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Seconds Ago
Breaking Now

മോദിയ്ക്ക് ജന്മ ദിനം ആഘോഷിക്കാന്‍ അണക്കെട്ട് നേരത്തെ നിറച്ചെന്ന് മധ്യപ്രദേശ്

വെള്ളം കൂടിയതിനാല്‍ മുങ്ങിയ മധ്യപ്രദേശിലെ അഞ്ചു ജില്ലകളില്‍ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇതു ബാധിച്ചെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മ ദിന ആഘോഷത്തിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിശ്ചയിച്ച സമയത്തിലും മുമ്പേ നിറയ്ക്കുകയായിരുന്നുവെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാലാ ബച്ചന്‍. അണക്കെട്ടില്‍ വെള്ളം കൂടിയതിനാല്‍ മുങ്ങിയ മധ്യപ്രദേശിലെ അഞ്ചു ജില്ലകളില്‍ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇതു ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

പരമാവധി പരിധിയായ 138.68 മീറ്റര്‍ നിറഞ്ഞ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ അര്‍ച്ചന നടത്തിയാണ് മോദി ജന്മദിനം ആഘോഷിച്ചത്. നര്‍മദാ നിയന്ത്രണ അതോറിറ്റി നിശ്ചയിച്ചത് അനുസരിച്ച് ഒക്ടോബര്‍ പകുതിയോടെ അണക്കെട്ട് മുഴുവനായി നിറയൂ. പ്രധാനമന്ത്രിയ്ക്ക് ജന്മ ദിനം ആഘോഷിക്കാനായി ഒരു മാസം മുമ്പേ ഇതു നിറയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി ഭോപ്പാലില്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.