CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 10 Minutes 34 Seconds Ago
Breaking Now

നൂറു പ്ലാസ്റ്റിക് ബാഗുകളില്‍ 29 മൃതശരീരങ്ങള്‍; മയക്കുമരുന്ന് മാഫിയകളുടെ കൊലപാതക പരമ്പരയില്‍ റെക്കോര്‍ഡിട്ട് ഈ രാജ്യം

കഴിഞ്ഞ വര്‍ഷം നടന്ന 29,111 കൊലപാതകങ്ങളുടെ റെക്കോര്‍ഡാണ് ഇക്കുറി വര്‍ഷത്തിന്റെ പകുതി എത്തിയപ്പോഴേക്കും മറികടന്നത്.

റെക്കോര്‍ഡുകള്‍ പലവിധമുണ്ട്. ചിലത് നല്ല റെക്കോര്‍ഡുകള്‍, അധ്വാനത്തിന്റെയും മികവിന്റെയും പ്രതിഫലം. എന്നാല്‍ മറ്റുചില റെക്കോര്‍ഡുകളുണ്ട്, രാജ്യങ്ങള്‍ക്കും നാട്ടുകാര്‍ക്കും കുപ്രശസ്തി ലഭിക്കുന്നവ. മെക്‌സിക്കോ ഇപ്പോള്‍ അത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മയക്കുമരുന്ന് മാഫിയകളുടെ കുടിപ്പകയും കൊലപാതകവുമാണ് ആ രാജ്യത്തെ നാണക്കേടിലാക്കുന്നത്. 

കഴിഞ്ഞ ദിവസം നൂറോളം പ്ലാസ്റ്റിക് ബാഗുകളില്‍ 29 മൃതശരീരങ്ങളാണ് മെക്‌സിക്കന്‍ അധികൃതര്‍ കണ്ടെടുത്തത്. കലുഷിതമായ വെസ്റ്റേണ്‍ സ്റ്റേറ്റ് ജാലിസ്‌കോയിലെ രഹസ്യ കല്ലറയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ശരീരഭാഗങ്ങള്‍. ഈ വര്‍ഷം പകുതിയോടെ തന്നെ മെക്‌സിക്കോയിലെ കൊലപാതകങ്ങള്‍ റെക്കോര്‍ഡിലെത്തിയിരുന്നു. 

കഴിഞ്ഞ വര്‍ഷം നടന്ന 29,111 കൊലപാതകങ്ങളുടെ റെക്കോര്‍ഡാണ് ഇക്കുറി വര്‍ഷത്തിന്റെ പകുതി എത്തിയപ്പോഴേക്കും മറികടന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ മൃതശരീരങ്ങള്‍ എണ്ണിയ മുനിസിപ്പല്‍ അധികൃതര്‍ 13 ശരീരങ്ങള്‍ മുഴുവനായി തിട്ടപ്പെടുത്തിയെന്ന് ജാലിസ്‌കോ അറ്റോണി ജനറല്‍ ജെറാര്‍ഡോ സോളിസ് വ്യക്തമാക്കി. 16 ശരീരങ്ങള്‍ അപൂര്‍ണ്ണമാണ്. 

മയക്കുമരുന്ന് മാഫിയകള്‍ സജീവമായ മെക്‌സിക്കോയില്‍ എതിരാളികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത് സാധാരണമാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഇത് രഹസ്യമായി കുഴിച്ചുമൂടും. ജാലിസ്‌കോ ന്യൂ ജനറേഷന്‍ മാഫിയ ലോകത്തിലെ ഏറ്റവും അപകടകാരികളായ 5 സംഘടിത കുറ്റകൃത്യ സംഘങ്ങളില്‍ ഒന്നാണെന്ന് യുഎസ് പറയുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.