CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 48 Minutes 10 Seconds Ago
Breaking Now

ഡോക്ടര്‍മാര്‍ ഉപദേശിച്ചത് അബോര്‍ട്ട് ചെയ്യാന്‍; തലയോട്ടിയുടെ ഒരു ഭാഗം രൂപപ്പെടാതെ ചര്‍മ്മം തലച്ചോറിനെ സംരക്ഷിക്കുന്ന അവസ്ഥയിലും ജീവിതം കൈപ്പിടിയിലൊതുക്കി ഒരു കുഞ്ഞ്; ഈ അവസ്ഥ മറികടന്ന ആദ്യത്തെ വ്യക്തിയായി ലൂകാ

ഫ്യൂനറല്‍ ഹോമുകളുടെ പട്ടിക നല്‍കിയ ശേഷം വേണ്ട ഒരുക്കങ്ങള്‍ ചെയ്യാനാണ് അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്

തലയോട്ടിയുടെ ഒരു ഭാഗം രൂപപ്പെടാതെ പിറന്ന ആണ്‍കുഞ്ഞ് പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി ജീവന്‍ മുറുകെ പിടിച്ച് അത്ഭുതമാകുന്നു. അപൂര്‍വ്വമായ അവസ്ഥയെ നേരിട്ട് പിടിച്ചുനില്‍ക്കുന്ന ആദ്യത്തെ ആഴാണ് ഏഴ് മാസം പ്രായമായ ലൂകാസ് സാന്റാ മറിയയെന്നാണ് കരുതുന്നത്. പിറന്നുവീണാല്‍ ഏതാനും മണിക്കൂര്‍ മാത്രമാകും ആയുസ്സെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

പത്താം ആഴ്ചയില്‍ ഗര്‍ഭം അലസിപ്പിക്കാനാണ് അമ്മ മരിയയ്ക്ക് ഉപദേശം ലഭിച്ചത്. എന്നാല്‍ ഹൃദയം തകര്‍ക്കുന്ന ആ തീരുമാനം എടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് അമ്മ പറഞ്ഞു. 35-ാം ആഴ്ചയില്‍ 6 പൗണ്ട് 5 ഔണ്‍സ് ഭാരത്തോടെയാണ് ലൂകാസ് പിറന്നത്. ഇതിന് പിന്നാലെ 30-കാരി സാന്റാ മരിയയ്ക്കും ഭര്‍ത്താവ് അഗസ്റ്റോയ്ക്കും നേരിടേണ്ടി വന്നത് ഇതിലും ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. 

ന്യൂ ജഴ്‌സി ഗാര്‍ഫീല്‍ഡിലെ ഫ്യൂനറല്‍ ഹോമുകളുടെ പട്ടിക നല്‍കിയ ശേഷം വേണ്ട ഒരുക്കങ്ങള്‍ ചെയ്യാനാണ് അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലൂകാ. അവന്‍ ആരോഗ്യം തിരികെപിടിച്ചു. സഹായമില്ലാതെ ഭക്ഷണം കഴിക്കാനും ശ്വാസം എടുക്കാനും സാധിച്ചു. പിറന്നുവീണ് നാലാം ദിവസം തലച്ചോറിന്റെ കേടായ ഭാഗങ്ങള്‍ നീക്കാന്‍ സര്‍ജറി നടത്തിയ ശേഷം ലൂകാ വീടുപിടിച്ചു. 

തലച്ചോറിന് മുകളില്‍ തലയോട്ടി മോള്‍ഡ് ചെയ്ത് നിര്‍മ്മിക്കാനുളള സര്‍ജറി കാത്തിരിക്കുകയാണ് ഇപ്പോള്‍ ലൂകാ. നിലവില്‍ സുതാര്യമായ ചര്‍മ്മം മാത്രമാണ് ഈ ഭാഗത്തെ സംരക്ഷിക്കുന്നത്. പത്താം ആഴ്ചയില്‍ ആദ്യ അള്‍ട്രാസൗണ്ടിന് എത്തിയപ്പോഴാണ് കുഞ്ഞിന് എക്‌സെന്‍സെഫാലി ഉണ്ടെന്ന് കണ്ടെത്തുന്നത്. ഇതോടെ അബോര്‍ഷന്‍ വിധിച്ചെങ്കിലും വിധി ലൂകായ്ക്ക് പോരാടാനുള്ള ആയുസ്സ് ബാക്കിവെയ്ക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.