CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 52 Seconds Ago
Breaking Now

സയനൈഡ് ഉപയോഗിച്ചുള്ള തന്റെ കൊലപാതക രീതി രണ്ട് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു ; കൂടുതല്‍ പേരെ കൊല്ലാന്‍ തീരുമാനിച്ചിരുന്നുവെന്നും ജോളി

കൂടുതല്‍ ആളുകളെ വകവരുത്താന്‍ താന്‍ തീരുമാനിച്ചിരുന്നെന്നും ഇതിന് സഹായം നല്‍കിയത് റോയിയുടെ അടുത്ത ബന്ധുക്കളാണെന്നുമാണ് ജോളി മൊഴി നല്‍കിയത്.

കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റില്‍ കഴിയുന്ന ജോളിയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. കൂടുതല്‍ ആളുകളെ വകവരുത്താന്‍ താന്‍ തീരുമാനിച്ചിരുന്നെന്നും ഇതിന് സഹായം നല്‍കിയത് റോയിയുടെ അടുത്ത ബന്ധുക്കളാണെന്നുമാണ് ജോളി മൊഴി നല്‍കിയത്.

കൊലപാതകങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയെന്നാണ് സൂചന. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവര്‍ക്ക് അറിയാമായിരുന്നു എന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു എന്നാണ് വിവരം.

താന്‍ നടത്തിയ കൊലപാതകങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവര്‍ക്ക് അറിയാമായിരുന്നു എന്നാണ് ജോളി മൊഴി നല്‍കിയത്. കൊലപാതകം നടത്താനായി സഹായം ലഭിച്ചത് ആരില്‍ നിന്നാണെന്നും സയനൈഡിന്റെ കാര്യം ബന്ധുക്കള്‍ക്ക് അറിയാമായിരുന്നോ എന്ന ചോദ്യത്തിനുമായിരുന്നു ജോളിയുടെ ഈ മറുപടി.

 ഇത്രയധികം കൊലപാതകങ്ങള്‍ നടത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാന്‍ ജോളിയ്ക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.