ലണ്ടന്‍ ; മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ 11ാമത് യുകെ ഫാമിലി കോണ്‍ഫറന്‍സ് 2020 മേയ് മാസം 23,24,25 തിയതികളില്‍ സ്റ്റോക്ക് ഓണ്‍ ട്രന്‍ഡ് സറ്റഫോര്‍ഡ് ഷെയറിലുള്ള യാണ്‍ഫീല്‍ഡ് പാര്‍ക്കില്‍ വച്ച് ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്നതും പ്രസ്തുത കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനര്‍മാരായ് റവ ഫാ എബി ഫിലിപ്പ് വര്‍ഗീസ് (സെന്റ് ഗ്രിഗോറിയോസ് പള്ളി, ലണ്ടന്‍) അനില്‍ ജോര്‍ജ് (സെന്റ് തോമസ് ചര്‍ച്ച് ലിവര്‍പൂള്‍നേയും ഭദ്രാസനാധിപന്‍ അഭവന്ദ്യ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രോപ്പൊലിത്താ തിരുമനസ്സിന്റെ അധ്യക്ഷതയില്‍ പൂള്‍ സെന്റ് തോമസ് ഇടവകയില്‍ വച്ച് ചേര്‍ന്ന ഭദ്രാസന വാര്‍ഷിക ജനറല്‍ അസംബ്ലി യോഗം തിരഞ്ഞെടുക്കുകയും 11ാമത് ഫാമിലി കോണ്‍ഫറന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിവന്ദ്യ തിരുമേനി നിര്‍വഹിക്കുകയും ചെയ്തു.
പ്രസ്തുത ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായുള്ള ആദ്യ രജിസ്‌ട്രേഷന്‍ കര്‍മ്മം നവംബര്‍ 3ാം തിയതി ഞായറാഴ്ച ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍വച്ച് വി കുര്‍ബാനന്തരം സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാര്‍എപ്പിഫനിയോസ് തിരുമനസ്സ് കൊണ്ട് നിര്‍വഹിക്കുന്നതാണെന്ന് സഭാ ഭദ്രാസന സെക്രട്ടറി റവ ഫാ ഹിപ്പി ജേക്കബ്, അറിയിച്ചു.