CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 58 Minutes 47 Seconds Ago
Breaking Now

14 കോടി വിലയിട്ടിട്ടും വില്‍ക്കാന്‍ ഉടമ തയ്യാറല്ല, ഈ കൂറ്റന്‍ പോത്തിനെ

ഭീമയുടെ ഭക്ഷണത്തിനും മറ്റുമായി 1.5 ലക്ഷമാണ് ഉടമയ്ക്ക് ചിലവാകുന്നത്.

രാജസ്ഥാനില്‍ നടക്കുന്ന പുഷ്‌കര്‍ മേളയില്‍ ഈ കൂറ്റന്‍ പോത്താണ് താരം. 1300 കിലോ തൂക്കമുള്ള ഭീമ എന്നു പേരുള്ള ഈ പോത്തിന് ആറര വയസാണ് പ്രായം. മുറ ഇനത്തില്‍പ്പെട്ട ഈ പോത്തിന് 14 കോടിയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഭീമയെ വില്‍ക്കാന്‍ ഉടമ തയ്യാറായിട്ടില്ല. ജോധ്പൂര്‍ സ്വദേശിയായ ജവഹര്‍ലാല്‍ ജാന്‍ഗിഡാണ് ഭീമയുടെ ഉടമ. വര്‍ഷം തോറുമുള്ള മേളയില്‍ ഇത് രണ്ടാം തവണയാണ് ഭീമയെ അവതരിപ്പിക്കുന്നത്. നിരവധി പേരാണ് ഓരോ ദിവസവും ഭീമയെ കാണാനെത്തുന്നത്.

ഭീമയുടെ ഭക്ഷണത്തിനും മറ്റുമായി 1.5 ലക്ഷമാണ് ഉടമയ്ക്ക് ചിലവാകുന്നത്.ഒരു കിലോ നെയ്യ്, അരക്കിലോ വെണ്ണ, 200 ഗ്രാം തേന്‍, 25 ലിറ്റര്‍ പാല്‍, കശുവണ്ടിപരിപ്പും ആല്‍മണ്ടും ഓരോ കിലോ വീതം എന്നിവയാണ് ഭീമയുടെ ഭക്ഷണമെന്ന് ജവഹറിന്റെ മകന്‍ അരവിന്ദ് പറഞ്ഞു. 

മേളയ്ക്ക് വരും മുമ്പേ ഒരു കൂട്ടര്‍ 14 കോടി വിലപറഞ്ഞിട്ടും ഭീമയെ വില്‍ക്കാന്‍ ഈ കുടുംബം തയ്യാറായിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.