CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 17 Minutes 10 Seconds Ago
Breaking Now

രാമക്ഷേത്രം നമുക്ക് ഒരുമിച്ച് നിര്‍മ്മിക്കാം; ആഹ്വാനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

മുന്‍കാലങ്ങളിലെ തര്‍ക്കങ്ങള്‍ നമുക്ക് മാറ്റിവെയ്ക്കാം, രാമക്ഷേത്രം ഒരുമിച്ച് നിര്‍മ്മിക്കാം

അയോധ്യ കേസിലെ സുപ്രീംകോടതി വിധിയെ ആരുടെയും ജയവും, തോല്‍വിയുമായി കാണരുതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. സുപ്രീംകോടതി വിധിയെ ആര്‍എസ്എസ് സ്വാഗതം ചെയ്യുന്നുവെന്ന് ഈ വിഷയത്തില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഭാഗവത് പറഞ്ഞു. 

'സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈ കേസ് ദശകങ്ങളായി നീണ്ട് പോവുകയായിരുന്നു, ഒടുവില്‍ ശരിയായ തീര്‍പ്പില്‍ എത്തിച്ചേര്‍ന്നു. ഇതൊരു വിജയവും, പരാജയവുമായി കണക്കാക്കരുത്. സമൂഹത്തില്‍ ശാന്തിയും, സമാധാനവും നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന എല്ലാവരുടെയും ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു', ന്യൂ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞു. 

പ്രശ്‌നം അവസാനിക്കണമെന്ന് സംഘം ആഗ്രഹിച്ചിരുന്നതായി സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു. മുന്‍കാലങ്ങളിലെ തര്‍ക്കങ്ങള്‍ നമുക്ക് മാറ്റിവെയ്ക്കാം, രാമക്ഷേത്രം ഒരുമിച്ച് നിര്‍മ്മിക്കാം, ഭാഗവത് പറഞ്ഞു. ദശകങ്ങളായി നീണ്ട തര്‍ക്കത്തിനൊടുവിലാണ് സുപ്രീംകോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. 

തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി സുന്നി വഖഫ് ബോര്‍ഡിന് 5 ഏക്കര്‍ ഭൂമി നല്‍കാനും വിധിച്ചു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.