CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 42 Seconds Ago
Breaking Now

സംഗീത നിശയും വര്‍ണ്ണശബളിമയാര്‍ന്ന കലാപരിപാടികളുമായി ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസ്സോസിയേഷന്റെ കേരള പിറവി ദീപാവലി ആഘോഷം പ്രൗഡോജ്ജ്വലമായി

ലണ്ടന്‍: കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓര്‍മ്മ പുതുക്കി ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍അസ്സോ സിയേഷന്‍ കേരള പിറവി ആഘോഷവും, തിന്മയുടെ മേല്‍ നന്മയുടെ വിജയമായ ദീപാവലിആഘോഷവും സംയുക്തമായി നടത്തി. സംഗീത നിശയും വര്‍ണ്ണശബളിമയാര്‍ന്ന കലാപരിപാടികളുമുള്‍പ്പെടുത്തി ഗില്‍ഫോര്‍ഡിലെ സെന്റ് ക്ലെയര്‍ ചര്‍ച്ച് ഹാളില്‍ ആയിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

സാംസ്‌കാരിക സമ്മേളനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് . ജി എ സി എ പ്രസിഡണ്ട് ശ്രീനിക്‌സണ്‍ ആന്റണി എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും കേരളഗവണ്‍മെന്റ് മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയുമായ സി എ ജോസഫ് കേരളപ്പിറവിആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

ദൈവത്തിന്റെ സ്വന്തം നാട് എന്ന് 

അറിയപ്പെടുന്ന കേരളം കലാ സാംസ്‌ക്കാരിക,സാമൂഹ്യ ,വിദ്യാഭ്യാസ,ആരോഗ്യ മേഖലകളില്‍ കൈവരിച്ചിട്ടുള്ളനേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞിട്ടും

ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയിലും മാനുഷിക സ്‌നേഹത്തിലും പ്രളയ ദുരന്തത്തെ അതിജീവിച്ച് നവകേരളം കെട്ടിപ്പെടുത്തി ലോകത്തിന്റെ തന്നെ  പ്രശംസ ഏറ്റു വാങ്ങുവാന്‍ കഴിഞ്ഞത് എല്ലാ മലയാളികള്‍ക്കും അഭിമാനകരമാണെന്നും സി എ ജോസഫ് സൂചിപ്പിച്ചു. കേരളത്തിന്റെ വളര്‍ച്ചക്കും സാമ്പത്തിക ഭദ്രതയ്ക്കും പരിശ്രമശാലികളായ പ്രവാസി മലയാളികള്‍ വഹിച്ചിട്ടുള്ള പങ്ക് എടുത്തു പറഞ്ഞ സി എ ജോസഫ് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഇനിയും കൂടുതല്‍ പുരോഗതിയും വികസനങ്ങളും കേരളത്തിന് കൈവരിക്കുവാന്‍ സാധിക്കുമെന്നും ഓര്‍മിപ്പിച്ചു.

ജി എ സി എ യുടെ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഫാന്‍സി നിക്‌സണ്‍ ദീപാവലി സന്ദേശം നല്‍കി. തിന്മയ്ക്കുമേല്‍നന്മയുടെയും അന്ധകാരത്തിന്റെമേല്‍ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന മഹോത്സവം ആയ ദീപാവലിയെ കുറിച്ചുള്ള ഐതിഹ്യങ്ങള്‍ പലതാണെങ്കിലും പ്രിയപ്പെട്ടവരോടൊപ്പം ഒത്തുചേര്‍ന്ന് ദീപാവലിആഘോഷിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും ദീപാവലിയില്‍ ജ്വലിച്ചു നില്‍ക്കുന്ന ദീപ പ്രകാശം എല്ലാ വ്യക്തികളുടെയും ജീവിതത്തെ പ്രകാശമയമാക്കെട്ടെയെന്നും ഫാന്‍സി നിക്‌സണ്‍ ആശംസിച്ചു.

കേരളത്തിന്റെ പ്രകൃതിഭംഗിയും സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന ഗാനമായ 'ശ്യാമ സുന്ദര കേരകേദാര ഭൂമി' എന്ന ഗാനത്തിന് നൃത്ത ചുവടുകളുമായി മോളി ക്ലീറ്റസ്, ഫാന്‍സി നിക്‌സണ്‍, ജിഷ ബോബി, ജിന്‍സി ഷിജു, ജിനി ബിനോദ്, സിനി സാറ, ബിനി സജി, സൈറ സജി, ലക്ഷ്മി ഗോപി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തശില്‍പം എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധകലാപരിപാടികളോടൊപ്പം നടത്തിയ സംഗീത നിശയും ഉന്നത നിലവാരം പുലര്‍ത്തി. യു കെയിലെ അറിയപ്പെടുന്നഗായകനായ അജി പി ജി ആലപിച്ച  'കേരളം കേരളം കേളികൊട്ടുയരുന്ന കേരളം' എന്ന ഗാനാലാപത്തോടെയാണ്‌സംഗീത നിശയ്ക്ക് തുടക്കം കുറിച്ചത് . 

തുടര്‍ന്ന് സി എ ജോസഫ് ,നിക്‌സണ്‍ ആന്റണി, സജി ജേക്കബ്ബ്, ഫാന്‍സി നിക്‌സണ്‍, ശ്രീലക്ഷ്മി പവന്‍, സിനിസാറ ബോബി, നിയതി സിംഗാള്‍, ഗോപി സീറപ്പ് എന്നിവര്‍ ആലപിച്ച വിവിധ ഗാനങ്ങള്‍ എല്ലാവരുംഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

അന്ധകാരത്തില്‍ നിന്നും പ്രകാശത്തിന്റെ സുതാര്യതയിലേക്ക് മനുഷ്യരെ കൈ പിടിച്ച് ആനയിക്കുന്നതിന്റെപ്രതീകമായി ദീപങ്ങള്‍ കൈയിലേന്തി ജി എ സി എ യുടെ കലാകാരികളും നര്‍ത്തകരും അണിനിരന്ന് വര്‍ണ്ണവിസ്മയത്തില്‍ അവതരിപ്പിച്ച നൃത്തം ഏവര്‍ക്കും നയനാനന്ദകരമായിരുന്നു. കുടുംബാംഗങ്ങള്‍ തയ്യാറാക്കികൊണ്ടുവന്ന മനം കവരുന്ന പരമ്പരാഗതമായ കേരളീയ വിഭവങ്ങളും ദീപാവലിയുടെ പ്രത്യേകതകനിറഞ്ഞവൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും മധുരപലഹാരങ്ങളും എല്ലാവര്‍ക്കും ഹൃദ്യവും ആസ്വാദ്യകരവുമായിരുന്നു. ഗില്‍ഫോര്‍ഡില്‍ നവാഗതരായി എത്തിയ നേഴ്‌സ്മാരെ ജി എ സി എ യുടെ ഭാരവാഹികള്‍ പൂക്കള്‍ നല്‍കിഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

ജി എ സി എ വൈസ് പ്രസിഡന്റ് മോളി ക്‌ളീറ്റസ്സ് ആഘോഷ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുംകലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍അസ്സോസിയേഷന്‍ ഡിസംബര്‍ 28 ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയര്‍ആഘോഷത്തിലും എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് നിക്‌സണ്‍ ആന്റണി, സെക്രട്ടറിസനു ബേബി, ട്രഷറര്‍ ഷിജു മത്തായി എന്നിവരുടെ അഭ്യര്‍ത്ഥനയോടെ കേരള പിറവി ദീപാവലി ആഘോഷപരിപാടികള്‍ സമംഗളം പര്യവസാനിച്ചു.

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.