CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 27 Minutes 20 Seconds Ago
Breaking Now

സെഹിയോനില്‍ പ്രാര്‍ത്ഥനാ ഒരുക്കങ്ങള്‍ ,'ഡോര്‍ ഓഫ് ഗ്രേയ്‌സ് ' 23 ന്. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍. ഫ്രീ രെജിസ്‌ട്രേഷന്‍

ബര്‍മിങ്ഹാം: ഡോര്‍ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിള്‍ കണ്‍വെന്‍ഷനായി ബര്‍മിങ്ഹാം സെഹിയോനില്‍ പ്രാര്‍ത്ഥനാ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു . വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാന്‍ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍ ,ഓരോ ഹൃദയങ്ങളിലും ആഴമാര്‍ന്ന ദൈവ കരുണയുടെ വാതില്‍ തുറക്കാന്‍ പ്രാപ്തമാക്കുന്ന 'ഡോര്‍ ഓഫ് ഗ്രേസ് ' അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക  . രെജിസ്‌ട്രേഷന്‍ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കള്‍ക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

ജീവിത വിശുദ്ധിയുടെ സന്മാര്‍ഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കണ്‍വെന്‍ഷന്‍  യൂറോപ്പ് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകനും  യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും. മാതാപിതാക്കള്‍ക്കും പ്രത്യേകമായി ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. 

കണ്‍വെന്‍ഷന്‍ 23 ന്  ഉച്ചയ്ക്ക് 12 ന് ആരംഭിച്ച്  വൈകിട്ട് 4 സമാപിക്കും.

യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ യേശുവില്‍  യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ്  ഡോര്‍ ഓഫ് ഗ്രേയ്‌സ്. 

ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു 23 ന് ശനിയാഴ്ച്ച റവ.ഫാ. സോജി ഓലിക്കലുംഅഭിഷേകാഗ്‌നി മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും മാതാപിതാക്കളെയും  യേശുനാമത്തില്‍ ക്ഷണിക്കുന്നു.

അഡ്രസ്സ് .

സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ച്.

ബെര്‍മിങ്ങ്ഹാം 

B 35 6JT.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ബിജു 07515368239

സാറാമ്മ 07838942077

 




കൂടുതല്‍വാര്‍ത്തകള്‍.