CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 5 Minutes 6 Seconds Ago
Breaking Now

ഭര്‍ത്താവിനേക്കാള്‍ മുമ്പ് മരിക്കാനായി നിരാഹാരം ; ഒടുവില്‍ ഒരേ ദിവസം മരണം ; 60 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം അവര്‍ ഒരുമിച്ച് മടങ്ങി

ഭര്‍ത്താവിന് മുമ്പേ മരിക്കണമെന്നാഗ്രഹിച്ച അഞ്ജനാ ദേവി കടുത്ത മാനസിക വിഷമത്തിലായിരുന്നു,

ഭര്‍ത്താവിനേക്കാള്‍ മുമ്പ് മരിക്കാനായി നിരാഹാരം കിടന്ന് ഭാര്യ,ഒടുവില്‍ ഒരേ ദിവസം മരണത്തിന് കീഴടങ്ങി. കര്‍ണാടകയിലെ ഗുണ്ടൂര്‍ ജില്ലയിലെ ഗോവാഡ സ്വദേശികളായ അഞ്ജനാ ദേവി (82) ഭര്‍ത്താവ ്‌കോദണ്ഡരാമ ശര്‍മ(85) എന്നിവരാണ് മരിച്ചത്. കിടപ്പിലായ ഭര്‍ത്താവിന് മുമ്പ് മരിക്കാനായി 20 ദിവസമായി അഞ്ജനാ ദേവി നിരാഹാരത്തിലായിരുന്നു.

വേണുഗോപാല സ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ശര്‍മ്മ ആറു മാസം മുമ്പാണ് പ്രായ സംബന്ധമായ രോഗങ്ങളുമായി കിടപ്പിലായത്. ഭര്‍ത്താവിന് മുമ്പേ മരിക്കണമെന്നാഗ്രഹിച്ച അഞ്ജനാ ദേവി കടുത്ത മാനസിക വിഷമത്തിലായിരുന്നു, ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ മൂന്നു ദിവസത്തിന് ശേഷം വീട്ടിലെത്തി വീണ്ടും ഭക്ഷണം കഴിക്കാന്‍ മടിച്ചു. 20 ദിവസമായി ഈ രീതി തുടര്‍ന്നു വരികയായിരുന്നു.

ഇതിനിടെ കോദണ്ഡശര്‍മ അബോധാവസ്ഥയിലായി. പിറ്റേ ദിവര്‍ രാത്രി അഞ്ജനാദേവി മരിച്ചു. ശര്‍മ്മയ്ക്കും ബോധം വന്നപ്പോള്‍ ഭാര്യ മരിച്ചെന്ന വാര്‍ത്ത കേട്ടു. ഇതു കേട്ട് മണിക്കൂറുകളോളം കരഞ്ഞെന്നും പിന്നീട് മരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. 60 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇവര്‍ മരണത്തിലും ഒരുമിച്ചായത്.




കൂടുതല്‍വാര്‍ത്തകള്‍.