CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 24 Seconds Ago
Breaking Now

മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ സംഘടന ആയ *KCAM ദശാബ്ദിയുടെ നിറവില്‍*

മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ സംഘടന ആയ കേരളാ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍  (KCAM) ദശാബ്ദിയുടെ നിറവില്‍. ഈ വരുന്ന ഡിസംവര്‍ 28ന്  Wythensshawe Forum  cetnreറില്‍ വെച്ച് നടത്തപെടുന്ന CANTUS 2019, Kcam family ഫെസ്റ്റോടുകൂടി ഒരു വര്‍ഷമായി നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കു തിരശ്ശില വീഴുകയാണ്

ഐഡിയസ്റ്റാര്‍ സിംഗര്‍ വിന്നര്‍ ജോബി ജോണ്‍ നയിക്കുന്ന ഗാനമേളയാണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണം.ജോബിക്കൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ആന്‍ മേരി,ടിവി കോമഡി ആര്‍ട്ടിസ്റ്റ് അനൂപ് പാലാ,സീരിയല്‍ ആര്‍ട്ടിസ്റ്റും,ഗായികയുമായ ഷിബിനാ റാണി എന്നിവരും ഒട്ടേറെ കലാകാരന്മാരും ചേരുന്നതോടെ മികച്ച വിരുന്നാണ് ഫോറം സെന്ററില്‍ ഒരുങ്ങുന്നത്.

 ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന ഗാനമേളക്കൊപ്പം  കോമഡിഷോയും കൂടി ചേരുന്നതോടെ ആസ്വാദക ഹൃദയങ്ങളില്‍ വിസ്മയ വിരുന്നാകും . കൂടാതെ KCAM ഫാമിലീസിലെ  കുട്ടികളും മുതിര്‍ന്നവരും കൂടി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ വേദിയില്‍ ദൃശ്യ വിസ്മയമാകും.

 

2010 ജനുവരി 16നാണ് മാഞ്ചെസ്റ്റെറില്‍ kcam എന്ന സംഘടന രൂപം കൊണ്ടത്.Wythenshawe St Antony's School വച്ചുനടന്ന ഉത്ഘാടന ചടങ്ങില്‍ ബഹു. ഇഗ്‌നേഷസ് പഴയപള്ളി അച്ഛനും ബഹു മാത്യു കരിയിലാകുളം അച്ഛനു ചേര്‍ന്ന്  വിശുദ്ധ ബലി അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പ്രഥമ പ്രസിഡണ്ട് ശ്രീ ജോസ് ജോര്‍ജ് ഉത്ഘാടനം നിര്‍വ്വഹിച്ചു. നൂറ്റിഅന്‍പതോളം കുടുംബങ്ങള്‍ പങ്കെടുത്ത സമ്മേളനം അനുഗ്രഹ വര്‍ഷത്തിന്റെ തുടക്കമാര്‍ന്നു. മാഞ്ചസ്റ്ററിലെ വിദിന്‍ഷോയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കാത്തോലിക്ക വിശ്വാസികളുടെ കൂട്ടായ്മയാണ്  KCAM.

 

കമ്മ്യൂണിറ്റി, കമ്മിറ്റ്‌മെന്റ്, കോണ്ട്രിബൂഷന്‍ എന്നി മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് സംഘടന പ്രവൃത്തിക്കുന്നതു.  ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന സംഘടനാ ആദ്യ സമ്മേളനത്തില്‍ തന്നെ  താമരശ്ശേരി രൂപതയിലെ വൃദ്ധ ഭാവനത്തിനു ആയിരം പൗണ്ട് സംഭാവന നല്‍കുകയുണ്ടായി. സഭയുടെ ഉന്നമനത്തിനും വിശ്വാസികളുടെ ആത്മീയ വളര്‍ച്ചക്കും സംഘടനായുടെ പ്രവര്‍ത്തനം എന്നും ഒരു മുതല്കൂട്ടായിരുന്നു ആയതിനാല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ സഭയുടെ ഒരു പ്രഥാന ഇടവകയായി വളരാന്‍ വിഥിന്‍ഷോയ്ക്കു   സാധിച്ചു.

 

ഒരു കാത്തോലിക്ക സംഘടനാ എന്ന നിലയില്‍ KCAM മിന്റെ പ്രവര്ര്‍ത്തണം മറ്റ് അസിഡോസിയേഷന്‍ കളില്‍ നിന്നും വേറിട്ട് നിന്നിരുന്നു ഇത്തവണയും  CANTUS 2019നില്‍ ഒരു വ്യത്യസ്തയുണ്ട്  മലയാളം ലൈവ് മ്യൂസിക് ആന്‍ഡ് കോമഡി ഷോ യ്ക്ക് ഒപ്പം സായ് സ്‌പൈസ് ഒരുക്കുന്ന വിഭവസമര്‍ദ്ദമായ ഗാല ഡിന്നറൂംഉണ്ട്. ഫാമിലി ഫെസ്റ്റ് ആയതുകൊണ്ട് KCAM റ്റിന്റെ അംഗങ്ങള്‍ക്കും ക്ഷണിക്കപെട്ട അതിധികള്‍ക്കും മാത്രമറിക്കും പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ സാധിക്കുക.

ഈ അവിസ്മരണീയമായ ആഘോഷത്തിലേക്ക് എല്ലാ KCAM അംഗങ്ങളെയും  പ്രസിഡന്റ് ജോജി ജോസഫ്, കോഓര്‍ഡിനേറ്റര്‍ ബിജു ആന്റണി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.