CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 21 Minutes 57 Seconds Ago
Breaking Now

വിദേശത്ത് കൂടുതല്‍ വിജയങ്ങള്‍ ഗാംഗുലിക്ക് തന്നെ ; കൊഹ്ലിയെ പിന്തുണച്ച് ഗംഭീര്‍

നിലവില്‍ ബിസിസിഐ പ്രസിഡന്റായ ഗാംഗുലിയെ കുറിച്ച് നല്ല വാക്കുകള്‍ പറയേണ്ടതുണ്ടെന്നും കൊഹ്ലി ജനിക്കും മുമ്പേ ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ടെന്നുമായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

സൗരവ് ഗാംഗുലിക്ക് കീഴില്‍ ടീം ഇന്ത്യ പുറത്തെടുത്ത പോരാട്ട വീര്യം മുന്നോട്ട് കൊണ്ടുപോകുകയാണ് ഇപ്പോഴത്തെ ടീമെന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ അഭിപ്രായത്തോട് യോജിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിന് ശേഷം സംസാരിക്കവേയാണ് കൊഹ്ലി ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയത്. വിദേശത്ത് ഇന്ത്യന്‍ ടീം കുതിപ്പ് തുടങ്ങിയത് ഗാംഗുലിയുടെ കാലത്തായിരുന്നുവെന്നാണ് കൊഹ്ലി പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്തുവന്നിരുന്നു. നിലവില്‍ ബിസിസിഐ പ്രസിഡന്റായ ഗാംഗുലിയെ കുറിച്ച് നല്ല വാക്കുകള്‍ പറയേണ്ടതുണ്ടെന്നും കൊഹ്ലി ജനിക്കും മുമ്പേ ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ടെന്നുമായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

1970 കളിലും 80 കളിലും ഇന്ത്യന്‍ ടീം ജയിച്ചിട്ടുണ്ടെന്നും അന്ന് കൊഹ്ലി ജനിച്ചിട്ടുപോലുമില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു. പിന്നാലെയാണ് കൊഹ്ലിയെ പിന്തുണച്ച് ഗംഭീര്‍ എത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.