CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 36 Minutes 6 Seconds Ago
Breaking Now

52% പിന്തുണയുമായി അവസാന ചാനല്‍ പോരാട്ടത്തില്‍ വിജയം ബോറിസ് ജോണ്‍സന്; ബ്രക്‌സിറ്റ് പരിഹാരം വ്യക്തമാക്കാന്‍ കഴിയാതെ ജെറമി കോര്‍ബിന്‍; കണ്‍സര്‍വേറ്റീവുകള്‍ക്ക് ലേബറിനേക്കാള്‍ 12 പോയിന്റ് ലീഡ്

ബ്രിട്ടന്‍ വോട്ട് ചെയ്യാന്‍ അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കവെ ടോറികള്‍ മുന്നില്‍ തന്നെയെന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട ടിവി ചര്‍ച്ചയില്‍ വിജയം കുറിച്ച് ബോറിസ് ജോണ്‍സണ്‍. ബ്രക്‌സിറ്റിലെ പ്രശ്‌നപരിഹാരം കാണാന്‍ കഴിയാതെയും, ഐആര്‍എയെ പിന്തുണച്ചും, കൂറ്റന്‍ ടാക്‌സുകളുടെ പേരിലും കുറ്റം ചാര്‍ത്തിയതോടെയാണ് ജെറമി കോര്‍ബിന്‍ ചര്‍ച്ചയില്‍ പിന്നോക്കം പോയത്. ബിബിസി വണ്‍ പോരാട്ടത്തില്‍ 52% പേര്‍ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നതായി യൂഗോവ് പോള്‍ വ്യക്തമാക്കി. 48% പേരുടെ പിന്തുണയാണ് കോര്‍ബിന്‍ നേടിയത്. ഡിസംബര്‍ 12ന് ബ്രക്‌സിറ്റിന്റെ പേരില്‍ തന്നെ പിന്തുണയ്ക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ജനങ്ങളോട് ആവശ്യപ്പെട്ടു, അങ്ങിനെയെങ്കിലും രാജ്യത്തിന് മുന്നോട്ട് നീങ്ങാം, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും, രണ്ടാം ഹിതപരിശോധന നടത്താനുള്ള നീക്കങ്ങളും ദുരിതമാണെന്നതിനൊപ്പം ജെറമി കോര്‍ബിന്‍ കൃത്യമായ നിലപാടില്ലാതെ നില്‍ക്കുകയും ചെയ്യുന്നതിനെ ബോറിസ് വിമര്‍ശിച്ചു. 'യാതൊരു നിലപാടും ഇല്ലാത്ത ഒരാള്‍ക്ക് എങ്ങിനെ കരാര്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കും, രാജ്യം നിലവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തില്‍ നേതൃത്വം നേരിടുന്ന പരാജയമാണിത്', അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസില്‍ നാല് ദിന പ്രവൃത്തിദിനം കൊണ്ടുവരുമെന്ന ലേബര്‍ പദ്ധതിയ്ക്ക് പുറമെ ക്യാപിറ്റലിസത്തെ തൂത്തെറിയുമെന്ന പ്രഖ്യാപനങ്ങളെയും ചോദ്യം ചെയ്തതോടെ ഇടത് നേതാവിന് മറുപടിയുണ്ടായില്ല. 

ടോറികള്‍ മുന്നേറ്റം നേടുന്നതായി സര്‍വ്വെകള്‍ വ്യക്തമാക്കുമ്പോള്‍ ഇതിനെ നേരിടാന്‍ മാത്രമായിരുന്നു കോര്‍ബിന്റെ ശ്രമം. വിശ്വസിക്കുന്ന നേതാവെന്ന നിലയില്‍ 48 ശതമാനം പേര്‍ കോര്‍ബിനെ പിന്തുണയ്ക്കുമ്പോള്‍, ബ്രക്‌സിറ്റില്‍ 62 ശതമാനം ബോറിസിനെ പിന്തുണച്ചു. ജനപ്രിയത, പ്രധാനമന്ത്രി എന്നീ നിലകളിലും ബോറിസ് കോര്‍ബിനെ കടത്തിവെട്ടി. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലും ലേബര്‍ നേതാവിനെ ബോറിസ് മറികടന്നു. ടോറി നേതാവിന് എതിരെ ശക്തമായ നിലപാടുകള്‍ ഒന്നും സ്വീകരിക്കാന്‍ കോര്‍ബിന് സാധിച്ചില്ലെന്നത് ലേബര്‍ പാര്‍ട്ടിക്ക് ആശങ്കയാണ് സമ്മാനിച്ചത്. 

ബ്രിട്ടന്‍ വോട്ട് ചെയ്യാന്‍ അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കവെ ടോറികള്‍ മുന്നില്‍ തന്നെയെന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍. ലേബറിനേക്കാള്‍ 12 പോയിന്റുകള്‍ മുന്നിലാണ് ടോറി പാര്‍ട്ടിയെന്ന് ഇപ്‌സോസ് മോറി റിസേര്‍ച്ച് പറയുന്നു. ഇത് സുഖകരമായ വിജയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.