CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 17 Minutes 28 Seconds Ago
Breaking Now

മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ആറു മാസം വരെ തടവ് ; പതിനായിരം രൂപ പിഴ

മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും പരിപാലനം , ക്ഷേമം എന്നിവ സംബന്ധിച്ച ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഉപേക്ഷിക്കുന്ന മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ എന്നിവര്‍ക്ക് ആറു മാസം വരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ നല്‍കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 

മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും പരിപാലനം , ക്ഷേമം എന്നിവ സംബന്ധിച്ച ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ശാരീരിക ഉപദ്രവം, മാനസിക പീഡനം, മോശം വാക്ക് ഉപയോഗിക്കല്‍, മുറിവേല്‍പ്പിക്കല്‍ എന്നിവ ശിക്ഷാര്‍ഹമാണ്. മൂന്നു മാസം തടവും അയ്യായിരം പിഴയുമായിരുന്ന ശിക്ഷയാണ് ഭേദഗതി നടത്തിയത്. മക്കളില്ലാത്തവരുടെ സംരക്ഷണ ചുമതല അവരുടെ സ്വത്തിന്റെ അവകാശികള്‍ക്കായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.