CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 46 Seconds Ago
Breaking Now

പുതുമകള്‍ നിറഞ്ഞ ആഘോഷമായി ക്രിസ്മസ്-പുതുവത്സര പരിപാടികള്‍; ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് ഇനി നവനേതൃത്വം

സംഘടനയുടെ പ്രസിഡന്റായി അഡ്വ: റെന്‍സണ്‍ തുടിയന്‍പ്ലാക്കലിനെ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ 2020 വര്‍ഷത്തെ ഭരണസമിതിയെ ഇവിടെച്ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തില്‍വച്ചു തിരഞ്ഞെടുത്തു. അസോസിയേഷന്റെ  ക്രിസ്മസ്-പുതുവത്സര പരിപാടികളുടെ ഭാഗമായാണ് വാര്‍ഷികപൊതുയോഗം നടന്നത്.     

സംഘടനയുടെ ഈ വര്‍ഷത്തെ പ്രസിഡന്റായി അഡ്വ: റെന്‍സണ്‍ തുടിയന്‍പ്ലാക്കലിനെ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീ. സ്റ്റാനി എമ്മാനുവേലിനെയും,  ട്രഷററായി ശ്രീ. ജോര്‍ജ്ജ് തോമസിനെയും, വൈസ് പ്രസിഡന്റായി ശ്രീ. ബിജു നെടുമ്പള്ളിലിനെയും, ജോയിന്റ് സെക്രട്ടറിയായി ശ്രീ. സിജു ഫിലിപ്പിനെയും, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി ശ്രീമതി. സിന്ധു സ്റ്റാന്‍ലി, ശ്രീമതി. ഫെബിലു സാജു, ശ്രീമതി. ഷിബി റെന്‍സണ്‍ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. 

കഴിഞ്ഞ പാതിനാല് വര്‍ഷങ്ങളായി മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡില്‍ വിവിധങ്ങളായ ചാരിറ്റി പ്രവര്‍ത്തനങ്ങളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ബഹുവിധങ്ങളായ പ്രോഗ്രാമുകളിലൂടെയും നിരവധി പരിപാടികള്‍ സമൂഹത്തില്‍ കാഴ്ചവച്ചുകൊണ്ടു മുന്നേറിക്കൊണ്ടിരിക്കുന്ന ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ യുകെയിലെ തന്നെ ഏറ്റവും മികവുറ്റ അസോസിയേഷനായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷം യുക്മ നടത്തിയ വള്ളംകളി മത്സരത്തില്‍ ടിഎംഎയുടെ ട്രാഫോര്‍ഡ് ബോട്ട് ക്ലബ്ബ് പ്രശംസനീയമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അതോടൊപ്പം അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫോര്‍ഡ് നാടക സമിതി പത്തിലധികം നാടകങ്ങളാണ് ഇക്കാലയളവില്‍ സമൂഹത്തില്‍ സംഭാവന ചെയ്തത്. 

പുതുതായി ട്രാഫൊര്‍ഡിലും പരിസരപ്രദേശങ്ങളിലേയ്ക്കും താമസമാക്കിയ എല്ലാ മലയാളികളെയും ട്രാഫോര്‍ഡ് മലയാളി അസോസിയേഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പുതിയതായി ചാര്‍ജെടുത്ത ടിഎംഎയുടെ പ്രസിഡന്റ് അഡ്വ: റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ അറിയിച്ചു. ബഹുവിധങ്ങളായ പരിപാടികള്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് തയാറാക്കികൊണ്ടു തങ്ങളുടെ പ്രവര്‍ത്തനം  കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്മസ് - ന്യൂ ഇയര്‍ പരിപാടിയില്‍ ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ലി ജോണ്‍, ലിജോ ജോണ്‍, മീന ഷൈജു, ഹൈഡി ബിനോയ്, ഷൈബി ബിജു, ഡോണി ജോണ്‍, സാജു ലാസര്‍, അഡ്വ : റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 

വാര്‍ത്ത: ജോര്‍ജ് തോമസ്




കൂടുതല്‍വാര്‍ത്തകള്‍.