CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 15 Seconds Ago
Breaking Now

ലോസാഞ്ചലസിലെ ഗ്രോസറി സ്‌റ്റോറില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ആറ് മാസം മുന്‍പ് യുഎസില്‍ അഭയാര്‍ത്ഥിത്വം തേടിയ 31-കാരന്‍

സംഭവത്തിന് ശേഷം മുങ്ങിയ അക്രമിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

മനീന്ദര്‍ സിംഗ് സാഹി എന്ന ഇന്ത്യക്കാരനെ ലോസാഞ്ചലസിലെ ഗ്രോസറി സ്‌റ്റോറില്‍ മുഖംമൂടി അണിഞ്ഞ അജ്ഞാതന്‍ വെടിവെച്ച് കൊന്നതായി പ്രാദേശിക പോലീസ്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ മനീന്ദറിന് 31 വയസ്സായിരുന്നു. കര്‍ണാലില്‍ നിന്നുള്ള മനീന്ദര്‍ ആറ് മാസം മുന്‍പാണ് യുഎസില്‍ എത്തിയത്. രാഷ്ട്രീയ അഭയമാണ് ഇദ്ദേഹം തേടിയത്. 

കാലിഫോര്‍ണിയ ലോസാഞ്ചലസ് കൗണ്ടിയിലെ വിറ്റിയര്‍ സിറ്റിയിലുള്ള 7-ഇലവന്‍ ഗ്രോസറി സ്‌റ്റോറില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തിലെ വരുമാനം നേടിയിരുന്ന ഏക വ്യക്തിയായിരുന്നു മനീന്ദര്‍. ജോലി ചെയ്ത് ലഭിക്കുന്ന പണം നാട്ടില്‍ ഭാര്യയ്ക്കും, മക്കള്‍ക്കുമായാണ് അയച്ച് നല്‍കിയിരുന്നതെന്ന് യുഎസിലുള്ള ബന്ധുക്കള്‍ പറഞ്ഞു. 

ശനിയാഴ്ച രാവിലെ 5.43നാണ് സംഭവം നടന്നതെന്ന് വിറ്റിയര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കവര്‍ച്ച നടത്തുകയെന്ന ഉദ്ദേശത്തോടെ സെമി ഓട്ടോമാറ്റിക് ഹാന്‍ഡ്ഗണ്ണുമായാണ് പ്രതി സ്റ്റോറില്‍ എത്തിയതെന്നാണ് കരുതുന്നത്. കാരണങ്ങള്‍ എന്തെന്ന് വ്യക്തമല്ലെങ്കിലും അക്രമി ക്ലര്‍ക്കിന് നേരെ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു, പോലീസ് പറഞ്ഞു. പ്രതിയെന്ന് കരുതുന്ന ആളുടെ ചിത്രവും പോലീസ് പുറത്തുവിട്ടു. 

സംഭവത്തിന് ശേഷം മുങ്ങിയ അക്രമിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സമയത്ത് രണ്ട് കസ്റ്റമേഴ്‌സ് ഷോപ്പില്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കറുത്ത വംശജനായ അക്രമി സമുഖം പാതിമറച്ചാണ് കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു. മനീനന്ദറിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനായി ഗോഫണ്ട് പേജ് ആരംഭിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.