CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 41 Seconds Ago
Breaking Now

നെഹ്രുവിന് അംബേദ്കറിനോടും സവര്‍ക്കറോടും അസൂയയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

കേംബ്രിഡ്ജില്‍ പഠിക്കാന്‍ പോയ നെഹ്രു പരീക്ഷയില്‍ പരാജയപ്പെട്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് അംബേദ്കറിനോടും സവര്‍ക്കറിനോടും അസൂയയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി. സവര്‍ക്കറുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെഹ്രുവിന് വിചിത്രമായ രോഗമുണ്ടായിരുന്നു. നേട്ടങ്ങള്‍ കൈവരിക്കുന്നവരോട് അസൂയ. ഭരണഘടനാ ശില്‍പിയായ അംബേദ്കറിനോടും വിനായക് ദാമോദര്‍ സവര്‍ക്കറിനോടും നെഹ്രുവിന് അസൂയയായിരുന്നുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

അംബേദ്കറിന് കൊളംബിയയില്‍ നിന്ന് പിഎച്ച് ഡി ലഭിച്ചപ്പോള്‍ നെഹ്രുവിന് അസൂയ തോന്നി. അതിന് ശേഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ പഠിച്ച അംബേദ്കര്‍ നിയമ ബിരുദവും സ്വന്തമാക്കി. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ അംബേദ്കര്‍ ഭരണഘടന കമ്മിറ്റിയുടെ ചെയര്‍മാനായി ഭരണഘടനാ നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചു. എന്നാല്‍ കേംബ്രിഡ്ജില്‍ പഠിക്കാന്‍ പോയ നെഹ്രു പരീക്ഷയില്‍ പരാജയപ്പെട്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സവര്‍ക്കര്‍ ഒരു പണ്ഡിതനായിരുന്നു. നെഹ്രു അങ്ങനെയല്ല. സ്വയം ഒരു പണ്ഡിതനായി ചിത്രീകരിക്കാന്‍ നെഹ്രു തന്റെ പേരിന് മുന്നില്‍ പണ്ഡിറ്റ് എന്നെഴുതി ചേര്‍ത്തെന്നും സ്വാമി ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.