CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 50 Seconds Ago
Breaking Now

പട്ടിയെയും, പൂച്ചയെയും തിന്ന് രസിക്കേണ്ട; വിലക്ക് ഏര്‍പ്പെടുത്തി 'ചരിത്രം' കുറിച്ച് ചൈനീസ് നഗരം; കൊറോണയില്‍ പാഠം പഠിച്ചോ?

ആധുനിക സമൂഹത്തിന് ആവശ്യമായ പുരോഗമനമാണ് ഇതെന്ന് അധികൃതര്‍

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്ന പരസ്യവാചകം പുതിയ കാലത്ത് അല്‍പ്പം മാറ്റിപ്രയോഗിക്കേണ്ട സമയമാണ്. 'ശീലം വഴിമാറും കൊറോണ വരുമ്പോള്‍' എന്ന് ഇത് മാറ്റി പ്രയോഗിക്കാം. കാരണം എന്തെന്നല്ലേ, കൊറോണാവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചരിത്രം തിരുത്തുന്ന നിയമം പാസാക്കിയിരിക്കുകയാണ് ചൈനീസ് നഗരം. പട്ടികളെയും, പൂച്ചയെയും മാംസമായി ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഈ നഗരം. 

വളര്‍ത്തുമൃഗങ്ങളെ ഭക്ഷണമാക്കുന്നത് വര്‍ഷങ്ങളോളം നിര്‍ത്തലാക്കണമെന്ന് മൃഗാവകാശ പ്രവര്‍ത്തകര്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഇതിനിടെയാണ് ഒരു നഗരം ഇതിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്. 13 മില്ല്യണ്‍ ജനങ്ങള്‍ വസിക്കുന്ന ഷെന്‍സെന്‍ നഗരത്തിന്റെ ഭരണകൂടമാണ് ഈ നിയമം പാസാക്കിയത്. മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ നോട്ടീസ്. 

ചൈനയിലെ മൃഗ സംരക്ഷണ വിഷയത്തില്‍ ചരിത്രപരമായ തീരുമാനമാണ് കൈക്കൊണ്ടതെന്ന് ചാരിറ്റി ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു. നായകള്‍ക്ക് പുറമെ പാമ്പ്, തവള, ആമ തുടങ്ങിയവയെ തീന്‍മേശകളില്‍ എത്തിക്കുന്നതിനും നിയമം നിരോധനം ഏര്‍പ്പെടുത്തി. ഇതിനിടെ മഹാമാരിക്ക് വിത്തുവിതച്ചതെന്ന് കരുതുന്ന വന്യമൃഗങ്ങളുടെ വ്യാപാരവും, ഭക്ഷണമാക്കുന്നതിനും ചൈന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ആധുനിക സമൂഹത്തിന് ആവശ്യമായ പുരോഗമനമാണ് ഇതെന്ന് അധികൃതര്‍ വിശദീകരിച്ചു. ചൈനയിലെ അഞ്ചാമത്തെ വലിയ നഗരമാണ് ഷെന്‍സെന്‍. നഗരാധികൃതര്‍ സ്വീകരിച്ച നിലപാട് രാജ്യത്തിന്റെ മറ്റ് പ്രവിശ്യകളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.