CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 28 Seconds Ago
Breaking Now

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67 ആയി ; രോഗ ബാധിതരുടെ എണ്ണം 2000 കവിഞ്ഞു

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് അയച്ചു.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67 ആയി.രോഗ ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. കോവിഡ് അതീവ ജാഗ്രത പ്രദേശങ്ങളുടെ എണ്ണം 42 ആയി. അതേസമയം ഏപ്രില്‍ 15നു ശേഷം ലോക്ക് ഡൗണ്‍ തുടരുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 19 ആയി. തെലങ്കാനയിലാണ് മൂന്ന് പേര്‍ മരിച്ചത്. രാജസ്ഥാനില്‍ രണ്ട് പേരും. രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍ ദക്ഷിണേന്ത്യയില്‍ നിന്നാണ് തെലങ്കാനയില്‍ 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 27ഉം ആന്ധ്രയില്‍ 21ഉം പേര്‍ക്ക് രോഗം കണ്ടെത്തി.

ഇതിനിടെ, ഏപ്രില്‍ 15നു ശേഷം ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി കോവിഡിനെതിരായ ദീര്‍ഘകാല യുദ്ധത്തില്‍ പങ്കാളിയാവാനും ജാഗ്രത പുലര്‍ത്താനും അദ്ദേഹം മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് അതിജാഗ്രത പ്രദേശങ്ങളായി 20 കേന്ദ്രങ്ങളെ കൂടി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ മൊത്തം ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 42 ആയി.

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് അയച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.