CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 34 Minutes 32 Seconds Ago
Breaking Now

ബര്‍മിങ്ഹാം രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ മാര്‍ തോമസ് പുല്ലോപ്പിള്ളിൽ പങ്കെടുക്കും

ആസാമിലെ ബോങ്ഗായ്‌ഗോണ്‍ രൂപത അധ്യക്ഷനായ മാര്‍ തോമസ് പുല്ലോപ്പിള്ളിൽ ബഥേല്‍ സെന്ററില്‍ നടക്കുന്ന ണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിക്കും.

കോതമംഗലം രൂപതയിലെ നാടുകാണി ഇടവകാംഗമായ മാര്‍ തോമസ് പുല്ലോപ്പിള്ളിൽ 2000 ഓഗസ്റ്റ് 20നാണ് ബോങ്ഗായ്‌ഗോണ്‍ രൂപതാധ്യക്ഷനായി ആരോഹണം ചെയ്യപ്പെട്ടത്.

ആസാമിലെ പടിഞ്ഞാറന്‍ മേഖല മുഴവനായും ബോങ്ഗായ്‌ഗോണ്‍ രൂപതയുടെ അതിര്‍ത്തിയില്‍പെടുന്നതാണ്.2000 മെയ് 10നാണ് ഗുഹാവത്തി രൂപതയില്‍നിന്നും വേര്‍തിരിച്ച് ബോങ്ഗായ്‌ഗോണ്‍ രൂപത റോം അനുവദിച്ചത്. നിരവധി വൈദികരുടെ സാന്നിദ്ധ്യത്തിലാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ബഥേല്‍ സെന്ററില്‍ നടക്കുന്നത്.

യുകെ സെഹിയോന്‍ കാത്തലിക് മിനിസ്ട്രിയിലെ ഫാ. സോജി ഓലിക്കല്‍ , ഫാ. ഡേവിഡ് കീനറി, ഫാ. സൈമണ്‍ ഹാള്‍ , അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞിയില്‍ , ഫാ. ജോമോന്‍ തൊമ്മന എന്നിവരും വചനം പ്രഘോഷിക്കും. വിവിധ രാജ്യങ്ങളിലെ വ്യക്തികള്‍ സംബന്ധിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലൂടെ ദൈവിക മഹത്വം വെളിവാക്കപ്പെടുന്ന സാക്ഷ്യങ്ങളും രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ വിശ്വാസികള്‍ക്ക് അനുഭവമാകും.

 




കൂടുതല്‍വാര്‍ത്തകള്‍.