CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 40 Seconds Ago
Breaking Now

ജീവനക്കാരുടെ ശമ്പളം കൂട്ടി ഏഷ്യന്‍ പെയിന്റ്‌സ്

ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് നിര്‍മ്മാതാക്കളായ ഏഷ്യന്‍ പെയിന്റ്‌സ് ജീവനക്കാരുടെ മനോവീര്യം കൂട്ടാന്‍  ശമ്പളം വര്‍ദ്ധിപ്പിച്ചതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിരവധി കമ്പനികള്‍ ശമ്പളവും ജോലിയും വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിലാണ് ഏഷ്യന്‍ പെയിന്റ്‌സിന്റെ മാതൃകാപരമായ നടപടി.

വിപണന ശൃംഖലയില്‍ നല്‍കുന്ന സഹായങ്ങളുടെ കൂട്ടത്തില്‍ ആശുപത്രി, ഇന്‍ഷുറന്‍സ്, പാര്‍ട്ണര്‍ സ്റ്റോറുകള്‍ക്കുള്ള പൂര്‍ണ്ണ ശുചിത്വ സൗകര്യങ്ങള്‍, നേരിട്ടുള്ള ധന പിന്തുണ എന്നിവ ഉള്‍പ്പെടുന്നു. ഏഷ്യന്‍ പെയിന്റ്‌സ് കരാറുകാരുടെ അക്കൗണ്ടിലേക്ക് 40 കോടി രൂപയും ട്രാന്‍സ്ഫര്‍ ചെയ്തു.

കേന്ദ്ര, സംസ്ഥാന കോവിഡ് 19 ദുരിതാശ്വാസ ഫണ്ടുകള്‍ക്കായി കമ്പനി 35 കോടി രൂപ സംഭാവന ചെയ്തു. വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ സഹായിക്കുന്നതിന് കമ്പനി സാനിറ്റൈസറുകളും നിര്‍മ്മിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.