CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 8 Minutes 41 Seconds Ago
Breaking Now

വിദേശത്ത് നിന്നും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി

'വന്ദേ ഭാരത് മിഷന്‍' ഭാഗമായി ഗള്‍ഫില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പദ്ധതി മന്ദഗതിയിലായിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് വരാന്‍ ചാ4ട്ടേഡ് വിമാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. ക്വാറന്റൈന്‍ സൗകര്യം അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രം സംസ്ഥാനങ്ങളോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച പുതിയ എസ്ഒപിയും കേന്ദ്രം ഉടന്‍ പുറത്തിറക്കും. അതിനിടെ ആഭ്യന്തര വിമാന ടിക്കറ്റിന് വന്‍ തുക നിശ്ചയിച്ച് കേന്ദ്രം പുതിയ നിരക്ക് പുറത്തിറക്കി.

വിമാനത്തിന്റെ ചിലവ് തൊഴിലാളികളോ അവരുടെ സ്ഥാപനങ്ങളോ വഹിക്കണം. നാട്ടിലെത്തുന്നവര്‍ 14 ദിവസ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണമെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഈ ചെലവും തൊഴിലാളികള്‍ വഹിക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവിലുള്ളത്. ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ടു തന്നെ നാട്ടിലേക്ക് വരാന്‍ തയ്യാറായി നിരവധി തൊഴിലാളികള്‍ ഇതിനകം കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ക്വാറന്റൈന്‍ സ്വൗകര്യം ഉണ്ടെന്ന് സംസ്ഥാനങ്ങളുടെ ഉറപ്പ് കൂടി കിട്ടിയാലുടന്‍ കേന്ദ്രം ചാ4ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കും.

അതിനിടെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് കൂടിയ തുക നിശ്ചയിച്ച് കേന്ദ്രം പുതിയ നിരക്ക് തയ്യാറാക്കി. ദൂരമനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് തയ്യാറാക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കുറഞ്ഞ നിരക്ക് 6,500ഉം പരമാവധി 18,600 രൂപയുമാണ്. 40% ടിക്കറ്റിന് 50% വരെ നിരക്കാണ് ഈടാക്കുന്നത്. ക്വാറന്റൈന്‍ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സത്യവാങ്മൂലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ യാത്രക്കാ4 കരുതണമെന്നും ഡിജിസിഎ പുറത്തിറക്കിയ മാ4ഗനി4ദേശത്തിലുണ്ട്. തിങ്കളാഴ്ച 150 വിമാനങ്ങള്‍ സ4വീസ് നടത്തുമെന്ന് സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്.

'വന്ദേ ഭാരത് മിഷന്‍' ഭാഗമായി ഗള്‍ഫില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പദ്ധതി മന്ദഗതിയിലായിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. എംബസിയിലും കോണ്‍സുലേറ്റിലും രജിസ്റ്റര്‍ ചെയ്തവരില്‍ വെറും അഞ്ച് ശതമാനം പേര്‍ക്ക് പോലും നാട്ടിലേക്ക് മടങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത് മുന്‍നിര്‍ത്തിയാണ് വ്യക്തികളും കൂട്ടായ്മകളും സംഘടനകളും സ്വകാര്യ ചാര്‍ട്ടര്‍ വിമാനത്തിന് അനുമതി തേടി രംഗത്തു വന്നിരിക്കുന്നത്. കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകളും ചാര്‍ട്ടര്‍ വിമാനത്തിന് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു.

വ്യവസ്ഥാപിത ക്വാറന്റയിന്‍ ഉള്‍പ്പെടെയുള്ളവ യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണെന്നിരിക്കെ, കേരളത്തിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കും. 

 




കൂടുതല്‍വാര്‍ത്തകള്‍.