CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 10 Minutes 22 Seconds Ago
Breaking Now

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി അമേരിക്ക ; സാമ്പത്തിക ധന സഹായം പൂര്‍ണ്ണമായും നിര്‍ത്തുന്നു

ഡബ്ല്യു.എച്ച്.ഒ യ്ക്ക് നല്‍കിയിരുന്ന മൂവായിരം കോടി രൂപ വാര്‍ഷിക സഹായം മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന് പിന്നാലെ ലോകാരോഗ്യ സംഘടനയും അമേരിക്കയുമായുള്ള തര്‍ക്കം രൂക്ഷമാവുന്നു. ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക ഉപേക്ഷിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഡബ്ല്യു.എച്ച്.ഒ യ്ക്ക് നല്‍കിയിരുന്ന മൂവായിരം കോടി രൂപ വാര്‍ഷിക സഹായം മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തിവെയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മെയ് 19 ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.കോവിഡ് വ്യാപനം തടയുന്നതില്‍ ഡബ്ല്യു.എച്ച്.ഒ പരാജയപ്പെട്ടുവെന്നും ചൈനയെ സഹായിക്കാന്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ആരോപിച്ചാണ് നടപടി.

ആവശ്യപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍ ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നുവെന്നും തീരുമാനത്തെ പറ്റി വിശദീകരിക്കവേ ട്രംപ് പറഞ്ഞു. അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.