CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 39 Minutes 9 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ലൈവ് ടെലികാസ്റ്റ് ജൂണ്‍ 5 വെള്ളിയാഴ്ച വൈകീട്ട് ഏഴു മണി മുതല്‍

ബ്രിസ്‌റ്റോള്‍ എസ്ടിഎസ്എംസിസിയുടെ ഈ മാസത്തെ നൈറ്റ് വിജില്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ജൂണ്‍ 5ന് വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച് 9.30ന് അവസാനിക്കുന്ന ശശ്രൂഷ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകന്‍ റവ ഫാ ജെയിസണ്‍ കാഞ്ഞിരം പാറയില്‍ MCBC ആയിരിക്കും.

വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യ ആരാധന, വചന സന്ദേശം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈശോയുടെ തിരുഹൃദയത്തണലില്‍ വിശ്രമിക്കുക, ദൈവ മക്കളായി ജീവിക്കുവാന്‍ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എസ്ടിഎസ്എംസിസി ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് CST എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു. ലൈവ് ടെലികാസ്റ്റ് ലിങ്കിന് വേണ്ടി എസ്ടിഎസ്എംസിസി യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വാര്‍ത്ത അയച്ചത് സി. ലീന മേരി




കൂടുതല്‍വാര്‍ത്തകള്‍.