CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 11 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിതര്‍ 68 ലക്ഷം കടന്നു, മരണം നാല് ലക്ഷത്തോട് അടുക്കുന്നു

പുതുതായി ഒരു ലക്ഷത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 68,43,840 ആയി വര്‍ധിച്ചു. മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 3,98,071 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ആറായിരത്തോളം പേര്‍ മരിച്ചു. പുതുതായി ഒരു ലക്ഷത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 19.65 ലക്ഷം കടന്നു. ഇന്നലെ മാത്രം ആയിരത്തിലധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ യുഎസിലെ ആകെ മരണം 1,11,390 ആയി ഉയര്‍ന്നു. ബ്രസീലില്‍ കോവിഡ് ബാധിതര്‍ ആറര ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 35000 കടന്നു. റഷ്യയില്‍ രോഗികള്‍ നാലര ലക്ഷമായി. മരണസംഖ്യ 5528 ആയി. മരണനിരക്കില്‍ അമേരിക്കയ്ക്ക് പിന്നിലുള്ള ബ്രിട്ടണില്‍ മരണം 40,000 കടന്നു. അതേസമയം ബ്രിട്ടണിലും സ്‌പെയ്‌നിലും പുതിയ രോഗികളുടെ എണ്ണം കുറവാണ് എന്നത് ആശ്വാസം പകരുന്നു.

ആദ്യഘട്ടങ്ങളില്‍ കോവിഡ് ഏറെ വ്യാപിച്ച ഇറ്റലിയെ മറികടന്ന് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തായി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 6500 കടന്നു. കഴിഞ്ഞ മൂന്ന് ദിവസവും ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് വീതം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുതുതായി വൈറസ് കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ്.

ലോകത്താകമാനം 33,35,219 പേരാണ് ഇതുവരെ രോഗമുക്തരായത്. 31,10,550 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് ശതമാനം രോഗികളുടെ (53,557) ആരോഗ്യനില ഗുരുതരമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.