CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 25 Seconds Ago
Breaking Now

സുവാറ ബൈബിള്‍ ക്വിസ് മത്സരത്തിന്റെ രണ്ടാമത്തെ ആഴ്ച നൂറുശതമാനം മാര്‍ക്കുകള്‍ നേടിയത് അമ്പതു കുട്ടികള്‍ . ആദ്യ റൗണ്ട് മത്സരത്തിന്റെ അവസാന മത്സരം ഈ ശനിയാഴ്ച .

പ്രെസ്റ്റന്‍ .    ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സുവാറ 2020 ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ്സ് മത്സരത്തിന്റെ ആദ്യ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ അമ്പതുകുട്ടികള്‍ നൂറുശതമാനം മാര്‍ക്കുകള്‍ നേടി . എയ്ജ് ഗ്രൂപ്പ് 8  10 ല്‍ പതിനെട്ടു കുട്ടികള്‍ നൂറുശതമാനവും വിജയം കരസ്ഥമാക്കി.എയ്ജ് ഗ്രൂപ്പ് 11 13 ല്‍ ഇരുപത്തിയഞ്ചു  കുട്ടികള്‍ നൂറുശതമാനം വിജയം നേടിയപ്പോള്‍ എയ്ജ് ഗ്രൂപ്പ് 14 17 ലില്‍  ഏഴു കുട്ടികള്‍ നൂറുശതമാനം വിജയം നേടി .   മത്സരത്തില്‍  പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നതായി രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ റെവ .ഫാ . ജോര്‍ജ് എട്ടുപറയില്‍  അറിയിച്ചു . ആദ്യ റൗണ്ടിലെ അവസാനത്തെ മത്സരം ഈ ശനിയാഴ്ച നടത്തും.  ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാര്‍ക്കുകള്‍ കൂട്ടിയതിനുശേഷം അതില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന എഴുപത്തിയഞ്ചു ശതമാനം കുട്ടികള്‍ രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങള്‍ക്ക് യോഗ്യത നേടും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങള്‍ നടത്തുക . മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനല്‍ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തിയതി നടത്തും.

സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള    ഓരോ ആഴ്ചത്തേയും പഠനഭാഗങ്ങളും മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട് എന്ന് ബൈബിള്‍ ക്വിസ് പി. ആര്‍ .ഓ .ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി രൂപത ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക .

ഈ ആഴ്ചയിലെ  മത്സരത്തില്‍  നൂറുശതമാനം വിജയം നേടിയവര്‍ . താഴെ കാണുന്ന വെബ്‌സൈറ് ലിങ്ക് ക്ലിക്ക് ചെയ്യുക.

http://smegbbiblekalotsavam.com/?page_id=595

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.