CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 42 Minutes 30 Seconds Ago
Breaking Now

ചൈനയോടുള്ള ദേഷ്യം കൂടി വരികയാണ് ; കോവിഡ് വ്യാപനം തുടരവേ കടുത്ത പ്രതിഷേധം വ്യക്തമാക്കി ട്രംപ്

നേരത്തെയും അമേരിക്ക ചൈനയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.

ചൈനയോടുള്ള ദേഷ്യം കൂടിവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന് നേരത്തെയും ട്രംപ് ആരോപിച്ചിരുന്നു. തങ്ങള്‍ക്ക് കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നില്ലെന്ന ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ട്രംപ് രംഗത്തെത്തിയത്.

അമേരിക്കയില്‍ ഉള്‍പ്പെടെ കനത്ത നഷ്ടമുണ്ടാക്കി മഹാമാരി അതിന്റെ വൃത്തികെട്ട മുഖത്തോടെ ലോകത്താകെ വ്യാപിക്കുന്നത് കാണുമ്പോള്‍ എനിയ്ക്ക് ചൈനയോട് കൂടുതല്‍ ദേഷ്യം തോന്നുകയാണ്. ഏവര്‍ക്കും അത് കാണാന്‍ കഴിയും, ട്രംപ് ട്വീറ്റ് ചെയ്തു.

നേരത്തെയും അമേരിക്ക ചൈനയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. ചൈനയുടെ സൃഷ്ടിയാണ് കോവിഡ് വൈറസെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ കോവിഡ് മുന്നറിയിപ്പ് നല്‍കിയിട്ടും അമേരിക്ക അവഗണിക്കുകയായിരുന്നെന്നാണ് ചൈന പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.