CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 19 Seconds Ago
Breaking Now

കിടിലന്‍ ലുക്കും വൈറലും ; ബൈക്കില്‍ ചെത്തി നടന്ന യുവതിയ്ക്ക് 20500 പിഴ

പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊട്ടാരക്കര എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെയുള്ള പെണ്‍കുട്ടിയുടെ ബൈക്ക് യാത്ര സോഷ്യല്‍മീഡിയയില്‍ വൈറലായപ്പോള്‍ ബൈക്കുടമയ്ക്കും പെണ്‍കുട്ടിയ്ക്കും പണി കിട്ടി. മോട്ടോര്‍ വാഹന വകുപ്പ് ഇരുവരില്‍ നിന്ന് പിഴയീടാക്കി. മഞ്ഞ വസ്ത്രമണിഞ്ഞ് മഞ്ഞ ബൈക്കില്‍ കറങ്ങിയതിന്റെ വീഡിയോ ചലച്ചിത്ര ഗാനത്തിന്റെ അകമ്പടിയോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വിനയാകുമെന്ന് മോഡല്‍ കൂടിയായ പെണ്‍കുട്ടി അറിഞ്ഞില്ല.

വീഡിയോ കണ്ട ചിലര്‍ മോട്ടോര്‍ വാഹന വകുപ്പിനും ഇതു കൈമാറിയതോടെയാണ് നടപടിയെടുത്തതെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്  ആര്‍ ടി ഒ പറഞ്ഞു. കഴിഞ്ഞാഴ്ച പുന്തലത്താഴത്തായിരുന്നു ബൈക്ക് അഭ്യാസം. പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊട്ടാരക്കര എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഗിയറില്ലാ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് മാത്രമാണ് കൊല്ലം തട്ടാര്‍കോണ്‍ സ്വദേശിയായ പെണ്‍കുട്ടിക്കുണ്ടായിരുന്നത്. ലൈസന്‍സില്ലാത്തവര്‍ വാഹനമോടിച്ചാല്‍ ഓടിച്ചയാള്‍ക്കു മാത്രമല്ല ബൈക്ക് ഉടമയ്ക്കും പിഴ ഉണ്ടാകും.

ബൈക്ക് പരിശോധനയില്‍ രൂപമാറ്റം വരുത്തിയതായി കണ്ടെത്തി. ഹെല്‍മെറ്റും വച്ചിരുന്നില്ല. എല്ലാത്തിനും കൂടി 20500 രൂപ പിഴയാണ് ഈടാക്കുക. പെണ്‍കുട്ടിയുടെ നിലവിലുള്ള ലൈസന്‍സ് റദ്ദാക്കാനും നടപടി തുടങ്ങി.




കൂടുതല്‍വാര്‍ത്തകള്‍.