CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 14 Seconds Ago
Breaking Now

സ്‌കൂള്‍ അവധിയ്ക്ക് നാട്ടിലേക്ക് ; കരിപ്പൂര്‍ അപകടത്തില്‍ ഇരയായി രമ്യയും മകള്‍ ശിവാത്മികയും

അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ മുന്‍ നിരയിലെ സീറ്റിലായിരുന്നു രമ്യയും മക്കളും ഇരുന്നത്.

കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട നരിപ്പറ്റ ചീക്കോന്നിലെ പീടികക്കണ്ട മുരളീധരന്റെ ഭാര്യ രമ്യ മുരളീധരന്റേയും (32) ഇളയമകള്‍ ശിവാത്മികയുടേയും (5) മരണം നാടിനെ വേദനയിലാഴ്ത്തി. കൂടെയുണ്ടായിരുന്ന മൂത്തമകന്‍ യദുദേവ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.

റാസല്‍ഖൈമയില്‍ എ സി മെയിന്റനന്‍സ് സ്ഥാപനം നടത്തുന്ന മുരളീധരന്‍ കുടുംബസമേതം ദുബായിലായിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് എട്ടുമാസം മുമ്പാണ് ഇവര്‍ നാട്ടില്‍ വന്നുപോയത്. കുട്ടികള്‍ക്ക് സ്‌കൂള്‍ അവധിയായതിനാല്‍ ഭാര്യയേയും മക്കളേയും നാട്ടിലേക്ക് അയക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ മുന്‍ നിരയിലെ സീറ്റിലായിരുന്നു രമ്യയും മക്കളും ഇരുന്നത്.

അപകടത്തില്‍പെട്ട രമ്യയും ഇളയ മകളും ആശുപത്രിയിലേക്കുള്ള വഴിയില്‍വച്ചു മരിച്ചു. ഇരുവരുടേയും സംസ്‌കാരം ചീക്കോന്നിലെ വീട്ടുവളപ്പില്‍ നടക്കും. മുരളീധരന്‍ നാട്ടിലെത്തിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.