CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 35 Minutes 53 Seconds Ago
Breaking Now

ഫാ ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭിഷേകധ്യാനം ജൂലൈ 20, 21 തിയതികളിൽ ലണ്ടനിൽ

പ്രശസ്ത വചനപ്രഘോഷകനും അണക്കര മരിയൻ ധ്യാനകേന്ദ്രം ഡെയരക്ടറുമായ ഫാ ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭിഷേകധ്യാനം ലണ്ടൻ നഗരപ്രാന്തത്തിലെ റോംഫോർഡ് കോളിയർറോ കോർപസ് ക്രിസ്റ്റി കത്തോലിക്കാപള്ളിയിൽ ജൂലൈ 20, 21 തിയതികളിൽ നടക്കും.

ഫാ ഡൊമിനിക് വാളന്മനാലിനൊപ്പം മരിയൻ ധ്യാനകേന്ദ്രം  ടീമും പങ്കെടുക്കുന്നുണ്ട്.

ശനിയാഴ്ച രാവിലെ ഒൻപതുമുതൽ വൈകുന്നേരം അഞ്ചുവരെയും ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ രാത്രി ഒൻപതുവരെയുമാണ് ധ്യാനം.

കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കുമെന്ന് ബ്രെന്റ്വുഡ് രൂപത സീറോ മലബാർ ചാപ്ലയിൻ റവ ഫാ ഇന്നസന്റ് പുത്തൻതറയിൽ വി സി അറിയിച്ചു.

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം

Catholic Parish of Corpus Christi, Lowshoe Lane, Romford  RM5 2AP




കൂടുതല്‍വാര്‍ത്തകള്‍.