CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 26 Minutes 14 Seconds Ago
Breaking Now

സമീക്ഷ യുകെ നാലാം വാര്‍ഷിക സമ്മേളനം ഒക്ടോബറില്‍

യുകെ യിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നാലാം വാര്‍ഷിക  സമ്മേളനം ഒക്ടോബറില്‍ നടത്തുമെന്ന് സമീക്ഷ യുകെ ദേശീയ സമിതി അറിയിച്ചു . കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ കരുതലുകള്‍ മുന്‍നിര്‍ത്തി വെബിനാര്‍ ആയി ആണ് സമ്മേളനം നടത്തുന്നത്.  

ഒക്ടോബര്‍ 4 നു നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ കലാസാഹിത്യ രംഗങ്ങളില്‍ പ്രശസ്തരായ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. 

കഴിഞ്ഞ ദേശിയ സമ്മേളനത്തിന് ശേഷം  നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുവാനുമുള്ള  പ്രതിനിധി സമ്മേളനം ഒക്ടോബര്‍ 11നു നടക്കും. സമീക്ഷയുടെ പ്രാഥമിക ഘടകമായ ബ്രാഞ്ചുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 100 ഓളംപ്രതിനിധികള്‍ ആണ് പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുക .

ദേശിയ സമ്മേളനത്തിന് മുന്നോടിയായി യുകെ യിലെ വിവിധ പ്രദേശങ്ങളിലുള്ള സമീക്ഷ യുകെ യുടെ  24 ബ്രാഞ്ചുകളുടെയും സമ്മേളനം സെപ്തംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കും. 

സമ്മേളനങ്ങളുടെ വിജയത്തിനായി  യുകെ യിലെ മലയാളി പ്രവാസി സമൂഹത്തിന്റെ പൂര്‍ണ്ണ സഹകരണം ഉണ്ടാവണമെന്നു  സമീക്ഷ യുകെ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പ്രസിഡന്റ് സ്വപ്ന പ്രവീണ്‍  എന്നിവര്‍  അഭ്യര്‍ത്ഥിച്ചു .

വാര്‍ത്ത : ബിജു ഗോപിനാഥ്

 




കൂടുതല്‍വാര്‍ത്തകള്‍.