CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 48 Seconds Ago
Breaking Now

യുക്മ റീജിയണല്‍ കലാമേളകള്‍ക്ക് നാളെ കലാശക്കൊട്ട്...... സൌത്ത് വെസ്റ്റില്‍ അഡ്വ. എബി സെബാസ്റ്റ്യനും ഈസ്റ്റ് ആംഗ്‌ളിയയില്‍ ജയകുമാര്‍ നായരും ഉദ്ഘാടകര്‍...... ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, സജീഷ് ടോം തുടങ്ങിയവര്‍ കലാമേളകളില്‍ മുഖ്യാതിഥികളായെത്തുന്നു

നവംബര്‍ 01 ശനിയാഴ്ച ചെല്‍ട്ടന്‍ഹാമിലെ ക്ളീവ് സ്‌കൂളില്‍ വച്ച് നടക്കുന്ന യുക്മയുടെ പതിനാറാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ നാളെ സൌത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്‌ളിയ റീജിയണുകളില്‍ അരങ്ങേറുകയാണ്. സൌത്ത് വെസ്റ്റ് റീജിയണല്‍ കലാമേള സാലിസ്ബറിയില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനും ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള റെയ്ലിയില്‍ യുക്മ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായരും ഉദ്ഘാടനം ചെയ്യും. 

യുക്മ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, ബേസിംഗ്‌സ്റ്റോക്ക് കൌണ്‍സിലറും മുന്‍ യുക്മ ജനറല്‍ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ വൈസ് പ്രസിഡന്റ്മാരായ വര്‍ഗ്ഗീസ് ഡാനിയല്‍ (ദേശീയ കലാമേള കണ്‍വീനര്‍), സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ മുഖ്യാതിഥികളായെത്തും. കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സൌത്ത് വെസ്റ്റ്, ഈസ്റ്റ് ആംഗ്‌ളിയ റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 27 ന് വെയിത്സ്, ഒക്ടോബര്‍ 04 ന് യോര്‍ക്ക്ഷയര്‍ & ഹംബര്‍, സൌത്ത് ഈസ്റ്റ്, ഒക്ടോബര്‍ 11 ന് നോര്‍ത്ത് വെസ്റ്റ്, ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലമേളകള്‍ വളരെ വിജയകരമായി നടന്ന് കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ തിരക്കാണ് മത്സരാര്‍ത്ഥികളുടെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും റീജിയണല്‍ കലാമേളകളില്‍ ഉണ്ടായത്. 

സൌത്ത് വെസ്റ്റ്.

സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് നാളെ രാവിലെ എട്ടു മണിയോടെ സാലിസ്ബറിയിലെ ഗൊഡോള്‍ഫിന്‍ സ്‌കൂളില്‍ തുടക്കമാകും. യുക്മ ദേശീയ അധ്യക്ഷന്‍ അഡ്വ എബി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യുന്ന കലാമേളയില്‍ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, നാഷണല്‍ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നാഷണല്‍ ജോയിന്റ് സെക്രട്ടറി റെയ്മോള്‍ നിധീരി, മുന്‍ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ബേസിംഗ്‌സ്റ്റോക്ക് കൌണ്‍സിലറും മുന്‍ യുക്മ ദേശീയ സെക്രട്ടറിയുമായ സജീഷ് ടോം, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ മുഖ്യാതിഥികളായെത്തും. സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ സുജു ജോസഫ്, മുന്‍ നാഷണല്‍ എക്‌സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, നാഷണല്‍ എക്‌സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ്, ട്രഷറര്‍ ബേബി വര്‍ഗ്ഗീസ് ആലുങ്കല്‍, കലാമേള കോര്‍ഡിനേറ്റര്‍ ബിജോയ് പി വര്‍ഗ്ഗീസ്, മറ്റു റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

സമാപന സമ്മേളനത്തില്‍ യുക്മ നാഷണല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, നാഷണല്‍ വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ഡാനിയേല്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ഇക്കഴിഞ്ഞ ഞായറാഴ്ച്ച കലാമേള രജിസ്ട്രേഷന്‍ പൂര്‍ത്തിയായിരുന്നു. മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഇക്കുറി. അഞ്ഞൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ അഞ്ചു വേദികളിലായി മാറ്റുരയ്ക്കുന്ന കലാമേളയുടെ അവസാനവട്ട ഒരുക്കങ്ങളുമായാണ് സംഘാടകര്‍. കലാമേള ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സൗത്ത് വെസ്റ്റിലെ എല്ലാ അംഗഅസ്സോസിയേഷനുകളും സജീവമായി രംഗത്തുണ്ട്. അണിയറപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികളും, ആതിഥേയത്വം വഹിക്കുന്ന സാലിസ്ബറി മലയാളി അസോസിയേഷനും അരയും  തലയും മുറുക്കി പ്രവര്‍ത്തിച്ചു വരുന്നു. അതിവിപുലമായ സംഘാടക സമിതിയാണ് റീജിയണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.

ഈസ്റ്റ് ആംഗ്‌ളിയ

യുക്മയിലെ പ്രമുഖ റീജിയണുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്‌ളിയ റീജിയണല്‍ കലാമേള നാളെ രാവിലെ 08: 30 ന് റെയ്ലിയിലെ ദി സ്വെയിന്‍ പാര്‍ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ നിര്‍വ്വഹിക്കും. റീജിയണല്‍ പ്രസിഡന്റ് ജോബിന്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റും ദേശീയ കലാമേള കണ്‍വീനറുമായ വര്‍ഗ്ഗീസ് ഡാനിയല്‍, ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ദേശീയ സമിതിയംഗം ജയ്‌സണ്‍ ചാക്കോച്ചന്‍, റീജിയണല്‍ സെക്രട്ടറി ഭുവനേഷ് പീതാംബരന്‍, ട്രഷറര്‍ ഷിന്റോ സ്‌കറിയ, കലാമേള കോര്‍ഡിനേറ്റര്‍ സുമേഷ് അരവിന്ദാക്ഷന്‍, മറ്റ് റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങുകളിലും യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരിക്കും. യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികള്‍, അംഗ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

ഈസ്റ്റ് ആംഗ്‌ളിയ റീജിയണല്‍ കലാമേള ഭംഗിയായി നടത്തുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു. റീജിയണിലെ മുഴുവന്‍ അംഗ അസ്സോസ്സിയേഷനുകളുടെയും കലാ സ്നേഹികളായ മുഴുവന്‍ മലയാളികളുടെയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഈസ്റ്റ് ആംഗ്‌ളിയ റീജിയണല്‍ കലാമേള സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.