യുകെയിലെ അടൂര്‍ സംഗമം - 2025 നാളെ ശനിയാഴ്ച (18/10/25) മാഞ്ചസ്റ്ററിലെ സാല്‍ ഫോര്‍ഡ് സെന്റ്. ജെയിംസ് ഹാളില്‍ നടക്കും. സംഗമം യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. റെജി തോമസ്, ലിറ്റോ ടൈറ്റസ് തുടങ്ങിയ സംഘാടക സമിതിയംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് വരെയായിരിക്കും സംഗമം നടക്കുന്നത്.
വീണ്ടും ഒരു ഒത്തുചേരലിന്റെ സമയം യുകെയിലെ അടൂര്‍കാര്‍ക്ക് സമാഗതമായിരിക്കുന്നു. വളരെ തിരക്കേറിയതും സങ്കീര്‍ണവുമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് അല്പം സമയം കണ്ടെത്തി സന്തോഷിക്കുവാനും സ്വന്തം നാട്ടുകാരെ കാണുവാനും സൗഹൃദ ബന്ധങ്ങള്‍ പുതുക്കുവാനും ലഭിക്കുന്ന മനോഹരമായ നിമിഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ യുകെ യിലെ മാഞ്ചെസ്റ്ററില്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ജോലി സംബന്ധമായും പഠന സംബന്ധമായും അടൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് സ്വന്തം മാതാപിതാക്കളെയും, സഹോദരങ്ങളെയും, സുഹൃത്തുക്കളെയും, നാം വളരെ അധികം സ്‌നേഹിക്കുന്ന നമ്മുടെ നാടിനെയും വിട്ട് യുകെയിലെ വിവിധ പ്രദേശങ്ങളില്‍ കുടിയേറിയവര്‍ക്ക് ഈ വര്‍ഷവും ഒത്തുചേര്‍ന്ന് ആഘോഷമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
അടൂരില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വന്ന് യുകെ യില്‍ താമസിക്കുന്ന എല്ലാ പ്രിയപ്പെട്ടവരും ഈ ഒരു ദിവസം വേര്‍തിരിച്ച് മാഞ്ചെസ്റ്ററില്‍ ഒത്തുകൂടുവാന്‍ പ്രത്യേകം ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ കൂടിവരവിനെ സംമ്പന്ധിച്ചുള്ള വിശദവിവരങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവരും 'അടൂര്‍ സംഗമം' എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവരും ദയവായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:
റെജി തോമസ് :- +44 7533499858
ലിറ്റോ ടൈറ്റസ് :- +44 7888 828637
സംഗമം നടക്കുന്ന ഹാളിന്റെ വിലാസം:
St.James Church Hall,
Eccles Old Road,
Salford,
M6 8HA