CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 2 Seconds Ago
Breaking Now

'തോട്ടിപ്പണിക്കാരായിരുന്നവരാണ് ക്രിസ്ത്യാനികളായി മാറി ഹിന്ദുരാഷ്ട്രത്തില്‍ അസംബന്ധം പറയുന്നത്; ഇന്ത്യക്കാരിയുടെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റില്‍ നടപടി

നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ പോസ്റ്റിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്ത് വന്നത്.

ഇന്ത്യന്‍ വംശജയായ യുവതിയുടെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റില്‍ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ കമ്പനിയായ എന്‍.ടി.ടി ഡാറ്റ.രശ്മി അഗോചിയ എന്ന യുവതി ദളിതരെയും കൃസ്ത്യാനികളെയും അധിക്ഷേപിച്ച് നടത്തിയ വിദ്വേഷ പരാമര്‍ശം സമൂഹമാധ്യമങ്ങളിലൂടെ നിരവധിപേര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കമ്പനി ഔദ്യോ?ഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്.'ഒരിക്കല്‍ തൂപ്പുകാരായും തോട്ടിപ്പണിക്കാരായും ജോലി ചെയ്ത് മതം മാറിയ ക്രിസ്ത്യാനികളാണ് നമ്മുടെ ഹിന്ദു രാഷ്ട്രത്തില്‍ വന്ന് അസംബന്ധം പറയുന്നത്.

നിങ്ങള്‍ വൈകാതെ ക്രിസ്ത്യാനികളായി മതം മാറുന്നതിനു മുന്‍പത്തെ പോലെ തന്നെ തൂപ്പുകാരായും ഞങ്ങളുടെ ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യുന്നവരായും മാറും. ദശാബ്ദങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ ചെയ്തിരുന്ന അതേ പണി തന്നെ ചെയ്യേണ്ടി വരും', എന്നായിരുന്നു രശ്മി അഗോചിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ പോസ്റ്റിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്ത് വന്നത്. ട്വിറ്ററിലും ഇവര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് നടന്നത്. രശ്മി അ?ഗോചിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചത്.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ട്വിറ്ററില്‍ പിന്‍തുടരുന്ന അഭിഷേക് ഹരിഹരനും ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയത് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.'ലിങ്ക്ഡണ്‍ പ്രൊഫൈല്‍ പ്രകരാം നിങ്ങളുടെ കമ്പനിയുടെ ജീവന

ക്കാരിയാണെന്ന് പറയുന്ന രശ്മി അഗോചിയെന്ന വ്യക്തി ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചരണമാണ് നടത്തുന്നത്.

നിങ്ങളുടെ ആശയങ്ങളായ വൈവിധ്യത്തില്‍ നിശ്ചയമായും വിശ്വസിക്കാത്ത വ്യക്തിയാണിവര്‍', എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കണമെന്നും അദ്ദേഹം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. നിരവധി പേരാണ് രശ്മി അ?ഗോചിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്പനിയ്ക്ക് മെസജ് അയച്ചത്.

ഇതിന് പിന്നാലെയാണ് ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി രശ്മി അ?ഗോചിതയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. കമ്പനി 50 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.ടി.ടി ഡാറ്റയുടെ സാമ്പത്തിക സേവനങ്ങളുടെ പ്രസിഡന്റായ വെയ്ന്‍ ബുഷും രശ്മിക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി രം?ഗത്തെത്തിയിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.