CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 51 Seconds Ago
Breaking Now

ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ച്ച കാണാനായത് ഇവിടെ മാത്രം ; മോദിയുടെ താടി ചിത്രം പങ്കുവെച്ച് ശശി തരൂര്‍

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ കൂപ്പുകുത്തല്‍ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലാണ് പ്രധാനമന്ത്രി മോദിയുടെ താടി വളര്‍ന്ന ഗ്രാഫിക് ചിത്രം പ്രചരിച്ചിരുന്നത്. '

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രാജ്യത്ത് കാണാനായ ഏക വളര്‍ച്ച എന്ന കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയുടെ ഗ്രാഫിക് ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ കൂപ്പുകുത്തല്‍ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലാണ് പ്രധാനമന്ത്രി മോദിയുടെ താടി വളര്‍ന്ന ഗ്രാഫിക് ചിത്രം പ്രചരിച്ചിരുന്നത്. ' ഇന്നു രാവിലെയാണ് തനിക്കിത് ലഭിച്ചത്. വളരെ അര്‍ത്ഥവത്തായി തോന്നുന്നു, തരൂര്‍ ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

ഇന്ധനം മുതല്‍ ഉത്പാദനം വരെയുള്ള എല്ലാ കാര്യങ്ങളിലും നികുതി വര്‍ദ്ധനവിലൂടെ ഹ്രസ്വകാല വരുമാന നേട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജിഡിപി വളര്‍ച്ചയെയോ ദീര്‍ഘകാല നഷ്ടത്തെയോ കണക്കിലെടുക്കുന്നില്ലെന്നും തരൂര്‍ മറ്റൊരു ട്വിറ്ററിലൂടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു.ഇന്ത്യയിലെ നികുതി വര്‍ദ്ധനവ് കാരണം ടൊയോട്ട രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച വാര്‍ത്ത സംബന്ധിച്ചായിരുന്നു തരൂരിന്റെ പ്രതികരണം. ഈ സര്‍ക്കാരിന്റെ പ്രതീക്ഷയില്ലാത്ത സാമ്പത്തിക സമയത്തിന്റെ മറ്റൊരു പ്രശ്‌നം കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിമര്‍ശനം.




കൂടുതല്‍വാര്‍ത്തകള്‍.