CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 10 Minutes 45 Seconds Ago
Breaking Now

വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം ; കാമുകിയുടെ പേരിലുള്ള തര്‍ക്കമെന്ന് റിപ്പോര്‍ട്ട് ; കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ദേഹമാസകലം മര്‍ദ്ദനമേറ്റപാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലപൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ചെറായി സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍. ചെറായി സ്വദേശികളായ അമ്പാടി, ശരത്,ജിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ചെറായി സ്വദേശി കല്ലുമഠത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവിനെയാണ് ഇന്നലെ രാവിലെ കുഴിപ്പള്ളി ബീച്ച് റോഡില്‍ മര്‍ദ്ദനമേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയ്ക്ക് പിന്നില്‍ ശരത്തിന്റെ കാമുകിയെച്ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് സൂചന. ഒരു പ്രതിക്കായി തിരച്ചില്‍ തുടരുന്നു.

പള്ളത്താംകുളങ്ങര ബീച്ചിലേക്കു എത്തുന്ന ഭാഗത്തു പോക്കറ്റ് റോഡില്‍ ഇന്നലെയാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ നാലരയോടെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മര്‍ദ്ദനമേറ്റപാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലപൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്ത് നിന്നും മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച വടിയുടെ കഷ്ണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റ് കഷ്ണങ്ങളും കണ്ടെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.