CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 9 Seconds Ago
Breaking Now

കൊറോണാവൈറസ് എന്നുകേട്ടാല്‍ ഇറ്റലിയിലെ മനോഹര സ്ഥലമെന്ന് തെറ്റിദ്ധരിക്കും; രോഗത്തെ 'ചൈനീസ് വൈറസെന്ന്' തന്നെ വിളിക്കണം; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

വൈറസ് പടര്‍ന്നുപിടിക്കാനുള്ള ഉത്തരവാദിത്വം ചൈനയ്ക്ക് മേല്‍ തന്നെയാണെന്നാണ് ട്രംപ്

ലോകരാജ്യങ്ങളില്‍ 9.69 ലക്ഷം പേരുടെ മരണത്തിന് ഇടയാക്കിയ കൊവിഡ്-19 മഹാമാരിയുടെ പേരില്‍ ചൈനയെ ലക്ഷ്യംവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണാവൈറസ് എന്നുകേട്ടാല്‍ ഇറ്റലിയിലെ ഏതെങ്കിലും ഭംഗിയുള്ള സ്ഥലത്തിന്റെ പേരാണെന്ന് തെറ്റിദ്ധരിക്കും, അതുകൊണ്ട് ഇതിനെ ചൈനീസ് വൈറസ് എന്നുതന്നെ വിശേഷിപ്പിക്കണം, ട്രംപ് പറഞ്ഞു. 

കൊറോണാവൈറസ് മഹാമാരി തടഞ്ഞുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട ചൈനയ്‌ക്കെതിരെയാണ് ട്രംപ് രോഷം തീര്‍ത്തത്. തന്റെ അണികളോട് വൈറസിനെ 'കൊറോണാവൈറസ്' എന്നുവിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎസില്‍ 68 ലക്ഷം കേസുകളും, മരണസംഖ്യ 2 ലക്ഷവും പിന്നിടുകയാണ്. ആഗോള തലത്തില്‍ 3 കോടി ജനങ്ങളാണ് കൊറോണ ബാധിതരായത്. 

നവംബര്‍ 3ന് നടക്കുന്ന തെരഞ്ഞെടുപ്പ് സാമ്പത്തികമായുള്ള നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണെന്ന് ട്രംപ് വാദിക്കുന്നു. മഹാമാരി എത്തുന്നതിന് മുന്‍പ് രാജ്യത്തെ സമ്പദ് വ്യവസ്ഥ മികച്ച രീതിയില്‍ മുന്നോട്ട് പോയിരുന്നു. ഇതിന് ശേഷമാണ് ചൈന എല്ലാം കുഴപ്പമാക്കിയത്. 'കഴിഞ്ഞ വര്‍ഷം എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ മുന്നോട്ട് പോകുകയായിരുന്നു. പക്ഷെ അസ്വസ്ഥത സൃഷ്ടിച്ച് ചൈന എത്തി. അവര്‍ മഹാമാരിയെ പുറത്തുവിട്ടു, അത് ചെയ്യാന്‍ പാടില്ലാത്തതാണ്', ട്രംപ് വ്യക്തമാക്കി. 

ഇതാദ്യമായല്ല യുഎസ് പ്രസിഡന്റ് കൊവിഡ്-19നെ ചൈനാ വൈറസ് എന്നുവിശേഷിപ്പിക്കുന്നത്. വൈറസ് പടര്‍ന്നുപിടിക്കാനുള്ള ഉത്തരവാദിത്വം ചൈനയ്ക്ക് മേല്‍ തന്നെയാണെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.