CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 18 Minutes 37 Seconds Ago
Breaking Now

ആത്മഹത്യാശ്രമം ഉപേക്ഷിച്ച പോലീസുകാരി ട്രെയിന്‍ ഇടിച്ച് മരിച്ചു; മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച് മനംമാറിയ 38-കാരിയെ കവര്‍ന്ന് വിധി!

ആത്മഹത്യക്ക് ശ്രമിച്ച നിലയിലായിരുന്നില്ല ലിയാനെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസി ഡില്‍വിന്‍ ലൂയിസ്

വിധിയെ തിരുത്താന്‍ മനുഷ്യന് ശേഷിയുണ്ടോ? ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങള്‍ മാത്രമല്ല നിശ്ചയിക്കുന്നതെന്ന് തോന്നിപ്പോകും. ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍ ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിയ പോലീസുകാരി ഫോണില്‍ മാതാപിതാക്കളോട് സംസാരിച്ച് മനംമാറിയെങ്കിലും മരണം അവരെ തേടിയെത്തി. മാതാപിതാക്കള്‍ മറുതലയ്ക്കല്‍ ഉള്ളപ്പോഴാണ് കുതിച്ചെത്തിയ ട്രെയിന്‍ 38-കാരി പിസി ലിയാന്‍ മാത്യൂസിനെ ഇടിച്ചുതെറിപ്പിച്ചത്. 

ഫെബ്രുവരി 3-നാണ് കായെര്‍ഫിലിക്ക് സമീപമുള്ള ട്രെയിന്‍ ട്രാക്കുകളിലേക്ക് ലിയാന്‍ എത്തിയത്. ജോലി നഷ്ടമാകുമെന്ന ആശങ്കയായിരുന്നു കാരണം. മദ്യപിച്ച് വാഹനം ഓടിച്ചതിനും, കുട്ടിയുടെ ഉത്തരവാദിത്വം ഉള്ളപ്പോള്‍ മദ്യപിച്ചതിനും മൂന്ന് മക്കളുടെ അമ്മയായ ഇവര്‍ക്ക് 1000 പൗണ്ട് ഫൈനും, 20 മാസത്തെ ഡ്രൈവിംഗ് ബാനും വിധിച്ചിരുന്നു. 

കാര്‍ഡിഫ് റോത്തില്‍ നിന്നുള്ള ലിയാന്‍ മാത്യൂസ് ട്രാക്കില്‍ വെച്ച് മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചതോടെ ആത്മഹത്യ വേണ്ടെന്ന തീരുമാനത്തിലെത്തി. വീട്ടിലുള്ള മക്കള്‍ക്ക് അരികിലേക്ക് പോകാന്‍ ഇവര്‍ തയ്യാറായി. എന്നാല്‍ ഇതിനിടെ ട്രെയിന്‍ കുതിച്ചെത്തി, ആ ദുരന്തത്തിന്റെ ശബ്ദം മാതാപിതാക്കള്‍ ശ്രവിക്കുകയും ചെയ്‌തെന്ന് ഇന്‍ക്വസ്റ്റ് വ്യക്തമാക്കി.

ട്രെയിന്‍ ഇടിച്ച് 20 മിനിറ്റിന് ശേഷം ലിയാന്‍ മരിച്ചതായി സ്ഥിരീകരിച്ചു. ആത്മഹത്യക്ക് ശ്രമിച്ച നിലയിലായിരുന്നില്ല ലിയാനെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസി ഡില്‍വിന്‍ ലൂയിസ് വ്യക്തമാക്കി. മനഃപ്പൂര്‍വ്വം ചെയ്യുന്നവര്‍ ട്രെയിന് മുന്നില്‍ നില്‍ക്കും, പരുക്കുകളും കൂടുതല്‍ ഗുരുതരമാകും. വീട്ടുകാരുമായി സംസാരിച്ച ലിയാന്‍ മനസ്സ് മാറ്റിയെങ്കിലും ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തുമെന്ന പ്രതീക്ഷയാകും ചതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രീന്‍ സിഗ്നല്‍ കിട്ടി 50 എംപിഎച്ച് വേഗതയിലാണ് ട്രെയിന്‍ മുന്നോട്ട് നീങ്ങിയതെന്ന് ഡ്രൈവ് ചെയ്ത ആന്‍ഡ്രൂ ലീ പറഞ്ഞു. പൊടുന്നനെയാണ് ഒരാളെ മുന്നില്‍ കാണുന്നത്. എമര്‍ജന്‍സി ബ്രേക്കുകള്‍ പിടിച്ചെങ്കിലും നൂറോളം മീറ്റര്‍ നീങ്ങിയാണ് ട്രെയിന്‍ നിന്നത്, ലീ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.