CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 53 Seconds Ago
Breaking Now

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വെര്‍ച്വല്‍ സംവാദത്തിന് വിസമ്മതിച്ച് ട്രംപ്, ബൈഡനുമായുള്ള ടെലിവിഷന്‍ സംവാദം റദ്ദാക്കി

ഡോണള്‍ഡ് ട്രംപിന് കൊവിഡ് ഭേദമാകാതെ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെ ടെലിവിഷന്‍ സംവാദം റദ്ദാക്കി. വെര്‍ച്വല്‍ സംവാദത്തിന് ഡോണള്‍ഡ് ട്രംപ് വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് സംവാദം റദ്ദാക്കിയത്. മുഖാമുഖമുള്ള സംവാദം വേണ്ടെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും സംവാദ കമ്മീഷനും നിലപാടെടുത്തു. രണ്ടാമത്തെ സംവാദം ഈ മാസം പതിനഞ്ചിന് നടത്താനാണ് തീരുമാനിച്ചിരുന്നത്

ഡോണള്‍ഡ് ട്രംപിന് കൊവിഡ് ഭേദമാകാതെ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്രംപിന് കൊവിഡ് ഉണ്ടെന്നാണ് കരുതുന്നതെന്നും സംവാദം നടക്കാന്‍ പാടില്ലെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

ട്രംപും ബൈഡനും തമ്മില്‍ നടക്കേണ്ട മൂന്ന് സംവാദങ്ങളില്‍ ഒന്ന് സെപ്റ്റംബര്‍ 29ന് നടന്നിരുന്നു. ട്രംപിന്റെ ഭരണ വീഴ്ചയ്‌ക്കെതിരെ ബൈഡന്‍ ആഞ്ഞടിച്ചത് വാര്‍ത്തയില്‍ ഇടംനേടിയിരുന്നു. അവസാന സംവാദം ഈ മാസം 22നാണ് നിശ്ചയിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.