CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 32 Minutes 1 Seconds Ago
Breaking Now

വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ വനിത നേതാക്കള്‍ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി',ജസിന്‍ഡ ആര്‍ഡന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ കെ ഷൈലജ

'നിങ്ങള്‍ ഗംഭീര വിജയം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന് ആശംസ നേരുകയും ചെയ്യുന്നു.

ന്യൂസീലന്‍ഡിലെ പൊതുതിരഞ്ഞെടുപ്പില്‍ ശക്തമായ വിജയം നേടിയ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജസീന്തയെ അഭിനന്ദിച്ച മന്ത്രി പുതിയ തുടക്കത്തിന് ആശംസനേരുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് ജസീന്ത ന്യൂസലന്‍ഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

'നിങ്ങള്‍ ഗംഭീര വിജയം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന് ആശംസ നേരുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയെ നിങ്ങള്‍ കാര്യക്ഷമമായി നേരിടുന്നത് കാണുന്നത് മഹത്തരമാണ്. വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ വനിത നേതാക്കള്‍ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി', മന്ത്രി ട്വീറ്റ് ചെയ്തു.

120 അംഗ പാര്‍ലമെന്റില്‍ ജസീന്തയുടെ ലിബറല്‍ ലേബര്‍ പാര്‍ട്ടി 64 സീറ്റുകള്‍ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വോട്ടു വിഹിതമാണ് ഇത്. കോവിഡിനെ വിജയകരമായി നിയന്ത്രിച്ച ഭരണ മികവാണ് ജസീന്തയുടെ ഉജ്ജ്വല വിജയത്തിന്റെ പ്രധാന ഘടകം. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കേവലം 25 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോള്‍ ന്യൂസിലാന്‍ഡില്‍ ഉള്ളത് വെറും 40 കോവിഡ് രോഗികള്‍ മാത്രം.

 




കൂടുതല്‍വാര്‍ത്തകള്‍.