CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 53 Minutes 59 Seconds Ago
Breaking Now

യേശുദേവനെ കുരിശില്‍ തറച്ച 'ആണി' ഇതു തന്നെയോ? ജെറുസലേമില്‍ കണ്ടെത്തിയ ആണിയില്‍ പ്രാചീന എല്ലിന്റെയും, മരത്തിന്റെയും സാന്നിധ്യം!

ആണികളിലെ കെമിക്കല്‍, ഫിസിക്കല്‍ തെളിവുകള്‍ നൂറ്റാണ്ടുകളുടെ പഴക്കം ഉറപ്പിക്കുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അറെഹ് ഷിംറോണ്‍

യേശുക്രിസ്തുവിനെ കുരിശിലേറ്റിയതുമായി ബന്ധപ്പെടുത്തുന്ന ആണികളില്‍ പ്രാചീനമായ എല്ലിന്റെയും, മരത്തിന്റെയും അംശം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ജെറുസലേമില്‍ നിന്നും കണ്ടെടുത്തതായി പറയപ്പെടുന്ന ആണികള്‍ ഒന്നാം നൂറ്റാണ്ടില്‍ സംസ്‌കാരത്തിനായി ഉപയോഗിച്ച ഗുഹയിലാണ് കാണപ്പെട്ടത്. ബൈബിളില്‍ യേശുവിനെ മരണത്തിലേക്ക് അയച്ചതായി പറയുന്ന ജൂത പുരോഹിതന്‍ കായിഫാസിനെ അടക്കം ചെയ്ത ഗുഹയാണ് ഇതെന്നാണ് കരുതുന്നത്. 

1990ല്‍ ഗുഹയില്‍ ഖനനം നടത്തിയപ്പോള്‍ ലഭിച്ച ആണികള്‍ പിന്നീട് കാണാതായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഫിലിംമേക്കര്‍ സിംച ജാക്കോബോവിസിയാണ് ഇവ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. 2011 ഡോക്യുമെന്ററിയില്‍ യേശുവിന തെറയ്ക്കാനായി ഈ ആണി ഉപയോഗിച്ചെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. 

എന്നാല്‍ ജാക്കോബോവിസി കണ്ടെത്തിയ ആണികള്‍ കായിഫാസിന്റെ കല്ലറയില്‍ നിന്നും ലഭിച്ചവയല്ലെന്നാണ് ആ സമയത്ത് പണ്ഡിതര്‍ വാദിച്ചത്. പക്ഷെ പുതിയ പഠനം ഈ വാദങ്ങളെ തള്ളുന്നു. ഗുഹയില്‍ നിന്നും കണ്ടെത്തിയ ആണികള്‍ തന്നെയാണ് ഇവയെന്നും, ഇത് ആരെയോ കുരിശിലേറ്റാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പഠനം സ്ഥിരീകരിച്ചു. 

ആണികളിലെ കെമിക്കല്‍, ഫിസിക്കല്‍ തെളിവുകള്‍ നൂറ്റാണ്ടുകളുടെ പഴക്കം ഉറപ്പിക്കുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അറെഹ് ഷിംറോണ്‍ പറഞ്ഞു. ഇസ്രയേല്‍ ജിയോളജിക്കല്‍ സര്‍വ്വെയില്‍ നിന്നും വിരമിച്ച ജിയോളജിസ്റ്റായ ഡോ. ഫിംറോണ്‍ ആണികളില്‍ നടത്തിയ മൈക്രോസ്‌കോപിക് പഠനത്തില്‍ എല്ലുകളുടെ പൊടിക്കഷ്ണങ്ങളും തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ കയാഫസിന്റെ പശ്ചാത്താപം കൊണ്ടാണ് ആണികള്‍ സൂക്ഷിച്ചതെന്നാണ് ജാക്കോബോവിസി വാദിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.