CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 5 Minutes 7 Seconds Ago
Breaking Now

മൂന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുക?; സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിക്കെതിരെ പരിഹാസവുമായി ശശി തരൂര്‍

കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് തരൂര്‍ പരിഹസിച്ചു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം രമ്യമായി പരിഹരിക്കാനെന്നപേരില്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ 'വിദഗ്ധ സമിതി'ക്കെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.

കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപീകരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് തരൂര്‍ പരിഹസിച്ചു. മൂന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും ട്വിറ്ററിലൂടെ അദ്ദേഹം ചോദിച്ചു.

അതേസമയം 'വിദഗ്ധ സമിതി'ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കര്‍ഷകരും പ്രതിപക്ഷവും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളും സമിതിയെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രധാനമായും കോടതി രൂപീകരിച്ച വിദഗ്ധസമിതിയുടെ ഘടനയാണ് വിമര്‍ശിക്കപ്പെടുന്നത്. സമിതിയിലെ

നാല് അംഗങ്ങളും ഏതെങ്കിലും രീതിയില്‍ പുതിയ കാര്‍ഷികനിയമങ്ങളെ പിന്തുണച്ചവരാണ്. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരാള്‍ പോലും ഇല്ലാത്ത സമിതി രൂപീകരിച്ച നടപടി  ഒരുതരത്തിലും ഗുണം ചെയ്യാനിടയില്ലെന്നാണ് കര്‍ഷകസംഘടനാ നേതാക്കളുടെ പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.